Kerala
league leaders

ലീഗ് നേതാക്കള്‍

Kerala

സുന്നി ഐക്യചര്‍ച്ചകള്‍ക്ക് സാധ്യതയേറി; സ്വാഗതം ചെയ്ത് ലീഗ്

Web Desk
|
1 July 2023 1:35 AM GMT

ഐക്യ ചര്‍ച്ചകള്‍ക്ക് ആര് മുന്‍കയ്യെടുക്കും എന്നതാണ് ഇനി പ്രധാനം

കോഴിക്കോട്: സമുദായ ഐക്യം വേണമെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരുടെ പ്രസ്താവനയ്ക്ക് പിന്നാലെ സമസ്ത ഇ.കെ-എപി വിഭാഗങ്ങള്‍ തമ്മില്‍ ഐക്യചര്‍ച്ചകള്‍ക്ക് സാധ്യതയേറുന്നു. സമസ്ത ഇകെ വിഭാഗവും മുസ്‍ലിം ലീഗും സമുദായ ഐക്യത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു. ഐക്യ ചര്‍ച്ചകള്‍ക്ക് ആര് മുന്‍കയ്യെടുക്കും എന്നതാണ് ഇനി പ്രധാനം.

കാന്തപുരം മീഡിയവണിന് നല്‍കിയ അഭിമുഖത്തിലെ പ്രതികരണത്തിന് പിന്നാലെയാണ് ഐക്യചര്‍ച്ചകള്‍ വീണ്ടം സജീവമായത്. ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണ് എന്നാണ് ലീഗിന്‍റെ നിലപാട്. പിന്നാലെ ഐക്യചര്‍ച്ചകളെ സ്വാഗതം ചെയ്ത് സമസ്ത ഇകെ വിഭാഗവും രംഗത്തെത്തി. ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്നും സുന്നി ഐക്യം എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്നും സമസ്ത ഇ.കെ വിഭാഗം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

കാന്തപുരത്തിന്‍റെ പ്രസ്താവനയെ ഇകെ സമസ്ത കൂടി സ്വാഗതം ചെയ്തതോടെ ഐക്യചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും. ലീഗുമായി ഒന്നിച്ചുപോകണമെന്നാണ് ആഗ്രഹം എന്ന് കാന്തപുരം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ സുന്നി ഐക്യചര്‍ച്ചകളിലും മുസ്‍ലിം ലീഗിന് നിര്‍ണായക പങ്കുവഹിക്കാനാകും.



Similar Posts