Kerala
ഓണക്കിറ്റ് വൈകുന്നേരത്തോടെ റേഷൻകടകളിൽ എത്തിക്കുമെന്ന് സപ്ലൈകോ
Kerala

ഓണക്കിറ്റ് വൈകുന്നേരത്തോടെ റേഷൻകടകളിൽ എത്തിക്കുമെന്ന് സപ്ലൈകോ

Web Desk
|
25 Aug 2023 6:14 AM GMT

മിൽമയുടെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായതിനാലാണ് കിറ്റ് എത്തിക്കാൻ വൈകിയതെന്നാണ് സപ്ലൈകോയും ഭക്ഷ്യവകുപ്പും നൽകുന്ന വിശദീകരണം.

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം വൈകുന്നതിൽ വിശദീകരണവുമായി സപ്ലൈകോ. കിറ്റ് ഇന്ന് വൈകീട്ടോടെ റേഷൻ കടകളിൽ എത്തിക്കുമെന്ന് സപ്ലൈകോ അറിയിച്ചു. ഇന്ന് പൂർണതോതിൽ കിറ്റ് വിതരണം തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ മാത്രമാണ് ഓണകിറ്റ് വിതരണം സുഗമമായി നടക്കുന്നത്.

പായസക്കിറ്റ് ഉൾപ്പടെ മിൽമയുടെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായതിനാലാണ് കിറ്റ് എത്തിക്കാൻ വൈകിയതെന്നാണ് സപ്ലൈകോയും ഭക്ഷ്യവകുപ്പും നൽകുന്ന വിശദീകരണം. നാളെ മുതൽ തിങ്കളാഴ്ച വരെ വിതരണം തുടരുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. സപ്ലൈകോ യൂണിറ്റുകളിൽവെച്ച് കിറ്റ് നിറച്ചതിന് ശേഷമാണ് അതത് റേഷൻ കടകളിലെത്തിക്കുന്നത്.

തുണിസഞ്ചിയടക്കം പതിനാലിന സാധനങ്ങള്‍ അടങ്ങുന്നതാണ് സര്‍ക്കാറിന്‍റെ ഈ വര്‍ഷത്തെ ഓണക്കിറ്റ്. മഞ്ഞകാര്‍ഡുകാര്‍ക്ക് അതാത് റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാം. എന്തെങ്കിലും അസൗകര്യമുള്ളവര്‍ക്ക് മാത്രം ഏതെങ്കിലും റേഷന്‍ കടയില്‍ നിന്ന് വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഇത്തവണ 5,87,691 മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 പേര്‍ക്കുമാണ് ഓണക്കിറ്റ് നല്‍കുന്നത്.

Related Tags :
Similar Posts