Kerala
m sivasankar
Kerala

സർക്കാർ ആശുപത്രിയിലെ ചികിത്സ പോരെന്ന് ശിവശങ്കർ; സർക്കാർ ഉദ്യോഗസ്ഥനല്ലേയെന്ന് സുപ്രിംകോടതി, ജാമ്യാപേക്ഷ മാറ്റി

Web Desk
|
19 July 2023 6:15 AM GMT

സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകാൻ തീരുമാനിച്ചെങ്കിലും ശിവശങ്കർ നിരസിച്ചെന്ന് ഇ ഡി സുപ്രിം കോടതിയെ അറിയിച്ചു

ഡൽഹി: എം ശിവശങ്കറിന്റെ ജാമ്യപേക്ഷ ആഗസ്ത് ആദ്യ വാരം പരിഗണിക്കാൻ സുപ്രിം കോടതി മാറ്റി. സോളിസിറ്റർ ജനറലിൻ്റെ ആവശ്യപ്രകാരമാണ് നടപടി. ശിവശങ്കറിൻ്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകാൻ തീരുമാനിച്ചെങ്കിലും ശിവശങ്കർ നിരസിച്ചെന്ന് ഇ ഡി കോടതിയിൽ പറഞ്ഞു. സർക്കാർ ആശുപത്രികളിലെ ചികിത്സ മതിയാകില്ലെന്നാണ് ശിവശങ്കർ പറയുന്നത്. സർക്കാർ ഉദ്യോഗസ്ഥനായിട്ടും സർക്കാർ ആശുപത്രികൾ പോരെന്ന് പറയുന്നത് എന്തെന്ന് കോടതി ചോദിച്ചു.

ഹൈക്കോടതിയിലെ ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചതിനെ പിന്നാലെയാണ് ശിവശങ്കർ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ഹരജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഹരജി ശിവശങ്കർ പിൻവലിക്കുകയായിരുന്നു.

ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ച് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് എം.ശിവങ്കർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഈ ആവശ്യം ജസ്റ്റിസ് രാജാ വിജയരാഘവന്റെ പ്രത്യേക ബെഞ്ച് നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ച് ഹരജി പരിഗണിച്ചത്. അടിയന്തര ചികിത്സാ സാഹചര്യമില്ലെന്ന് നിരീക്ഷിച്ച് പ്രത്യേക കോടതി ആവശ്യം തള്ളിയത് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.

Similar Posts