Kerala
Kerala
ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; സ്‌കൂളുകളിൽ മാംസാഹാരം നൽകാമെന്ന് സുപ്രിംകോടതി
|2 May 2022 6:52 AM GMT
കേന്ദ്രത്തിനും അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനും നോട്ടീസ്
കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിൽ മാംസ ആഹാരം തുടരാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഭരണപരിഷ്‌കാരങ്ങൾക്ക് എതിരായ ഹരജിയിൽ സുപ്രിം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡയറി ഫാം പ്രവർത്തിക്കാനും കോടതി അനുമതി നൽകി.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ ഭരണപരിഷ്കാരത്തിന്‍റെ ഭാഗമായാണ് സ്കൂൾ ഉച്ച ഭക്ഷണ മെനുവിൽ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരം ഒഴിവാക്കിയത്. നഷ്ടത്തിലാണെന്ന് പറഞ്ഞാണ് ഡയറിഫാം പൂട്ടാൻ ഭരണകൂടം തീരുമാനിച്ചത്.
ഇതിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവർത്തകനും ദ്വീപ് സ്വദേശിയുമായ അഡ്വ. അജ്മൽ അഹമ്മദാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.