കണ്ണൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ചത് ഭൗർഭാഗ്യകരം: സുപ്രീംകോടതി
|കാസർകോട്ടും കൊല്ലത്തും തെരുവ്നായയുടെ ആക്രമണത്തില്‍ വയോധികക്കും പത്തുവയസുകാരനും പരിക്കേറ്റു
ന്യൂഡല്‍ഹി: കണ്ണൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ചത് ഭൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം നൽകാനുള്ള അനുമതിയാവശ്യപ്പെട്ട് ഹരജി കണ്ണൂർ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹരജി അപേക്ഷ പ്രധാന ഹരജിക്കൊപ്പം കോടതി പരിഗണിക്കും. ജൂലായ് 12 നാണ് ഹരജി പരിഗണിക്കുക.
പേപ്പട്ടിയെന്നു സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദന രഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാൻ അനുവദിക്കണമെന്ന് ഹരജി. കണ്ണൂർ ജില്ലയിൽ നായ്ക്കൾ കൂട്ടത്തോടെ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹരജിയോടൊപ്പം സമർപ്പിച്ചിരുന്നു.
അതേസമയം, കാസർകോട്ടും കൊല്ലത്തും തെരുവ്നായയുടെ ആക്രമണത്തില്‍ വയോധികക്കും പത്തുവയസുകാരനും പരിക്കേറ്റു. കാസര്‍കോട് ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്കാണ് തെരുവുനായകളുടെ കടിയേറ്റത്. ഭാരതിയുടെ കൈക്കും കാലിനും കഴുത്തിനും പരിക്കേറ്റു.സാരമായി പരിക്കേറ്റ ഭാരതി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലം പോളയത്തോട് തെരുവ് നായയുടെ ആക്രണത്തിൽ അഞ്ചാം ക്ലാസുകാരന് പരിക്കേറ്റിട്ടുണ്ട്. ടോണി - കീർത്തി ദമ്പതികളുടെ മകൻ ഷൈനിനാണ് പരിക്കേറ്റത്.. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.