Kerala
Supreme Court orders to check Former Chairman of Popular Front E Aboobackers health condition

E Aboobacker

Kerala

പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ആരോഗ്യനില പരിശോധിക്കാൻ സുപ്രിംകോടതി നിർദേശം

Web Desk
|
12 Nov 2024 12:09 PM GMT

രണ്ട് ദിവസത്തിനകം ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും മകന് കൂടെനിൽക്കാമെന്നും കോടതി പറഞ്ഞു.

ന്യൂഡൽഹി: പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ആരോഗ്യനില പരിശോധിക്കാൻ സുപ്രിംകോടതി നിർദേശം. രണ്ട് ദിവസത്തിനകം ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും മകന് കൂടെനിൽക്കാമെന്നും കോടതി പറഞ്ഞു. അബൂബക്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം.

കാൻസർ അടക്കമുള്ള രോ​ഗങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അബൂബക്കർ കോടതിയെ സമീപിച്ചത്. ഡൽഹി എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ച് റിപ്പോർട്ട് നാല് ദിവസത്തിനുള്ള സമർപ്പിക്കാനാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Similar Posts