ശബരിമലയിൽ അന്നദാനത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം നൽകിയ ഹരജി സുപ്രീം കോടതി തള്ളി
|ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്
ശബരിമലയിൽ അന്നദാനത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം നൽകിയ ഹരജി സുപ്രീം കോടതി തള്ളി. അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടാനില്ലെന്ന് സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ശബരി മലയിൽ തിരുവിതാകൂർ ദേവസ്വം ബോർഡിനല്ലാതെ മറ്റാർക്കും അന്നദാനത്തിന് അനുമതി ഹൈക്കോടതി വിധിക്കെതിരെയാണ് അയ്യപ്പ സേവാ സംഘം സുപ്രീം കോടതിയെ സമീപിച്ചത്.
അയ്യപ്പ സേവാ സംഘത്തിലെ രണ്ട് വിഭാഗങ്ങളാണ് സുപ്രീം കോടതിയിലെത്തിയത്. ബിജുകുമാർ ജനറൽ സെക്രട്ടറിയായ വിഭാഗവും കൊല്ല ജനാർദനൻ ജനറൽ സെക്രട്ടറിയായ വിഭാഗവുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആദ്യത്തെ മൂന്ന് തവണ ഹരജി പരിഗണിച്ചപ്പോൾ തന്നെ ഈ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പൊരുത്തക്കേട് സുപ്രീം കോടതിക്ക് വ്യക്തമായിരുന്നു. ഏത് വിഭാഗമാണ് അയ്യപ്പ സേവാ സംഘത്തിന് വേണ്ടി ഹാജരാകുന്നത് എന്നതിൽ പോലും ആശയക്കുഴപ്പമുണ്ടായിരുന്നു.