World
U.S. President Donald Trump
World

ഡോണൾഡ് ട്രംപിന് സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി

Web Desk
|
2 July 2024 1:19 AM GMT

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ട്രംപിന് വലിയ ആശ്വാസമാകും സുപ്രിംകോടതിയുടെ ഇടപെടൽ

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോണൾഡ് ട്രംപിന് സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി. പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന് സുപ്രിംകോടതി വിധിച്ചു.

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നത് അടക്കമുള്ള കേസുകളിൽ ട്രംപിന് വലിയ ആശ്വാസമാകും സുപ്രിംകോടതിയുടെ ഇടപെടൽ.

കാപിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്നതടക്കം നിരവധി ക്രിമിനൽ കേസുകൾക്കാണ് ട്രംപ് വിചാരണ നേരിടേണ്ടി വരുന്നത്. പ്രസിഡന്റായ സമയത്ത് ട്രംപ് ചെയ്ത പ്രവർത്തനങ്ങൾക്ക് നിയമപരിരക്ഷ ഉണ്ടെന്ന് കോടതി പറഞ്ഞതോടെ ട്രംപിന് അത് തെരത്തെടുപ്പ് വേളയിലെ വലിയ നേട്ടമായി.

എന്നാൽ, പ്രസിഡന്റായ സമയത്തെ എല്ലാ ഇടപെടലുകൾക്കും നിയമ പരിരക്ഷ ഉണ്ടാകില്ലെന്നും നിയമവിരുദ്ധമായി സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി നടത്തിയ ഇടപെടലുകൾക്ക് വിചാരണ നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

നിയമനടപടികൾക്ക് വിധേയമാകേണ്ട കേസുകൾ ഏതെന്നും അല്ലാത്തത് ഏതെന്നും തീരുമാനിക്കാൻ കീഴ്ക്കോടതികളിലേക്ക് അയക്കും. അതോടെ കേസുകളുടെ നടപടിക്രമങ്ങൾ ഇനിയും വൈകും. കേസുകളിലെ വിചാരണയും ശിക്ഷാവിധിയും തെരഞ്ഞെടുപ്പിന് ശേഷമെ ആരംഭിക്കൂ.ട്രംപിന് തെരഞ്ഞെടുപ് വേളയിൽ വലിയൊരു ആശ്വാസമാണിത്.

കീഴ്കോടതി തീരുമാനങ്ങൾ അപ്പീലിന് വിധേയമായിരിക്കുകയും ചെയ്യും.നിലവിലെ സുപ്രിംകോടതി ജഡ്ജിമാരിൽ മൂന്നു പേരെ നിയമിച്ചത് ട്രംപ് ആണ്. ഇത് ട്രംപിന് അനുകൂലമായ വിധി പുറപ്പെടുവിക്കാൻ സഹായകരമായി .

Related Tags :
Similar Posts