ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ: മാറ്റിവച്ചത് 32 തവണ
|2017 മുതല്‍ ലാവലിന്‍ കേസ് സുപ്രീംകോടതിയിലുണ്ട്
ന്യൂഡൽഹി: സുപ്രീം കോടതിയിൽ 32 തവണ മാറ്റിവച്ച ലാവലിന്‍ കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. എട്ടാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2017 മുതല്‍ ലാവലിന്‍ കേസ് സുപ്രീംകോടതിയിലുണ്ട്.
പിണറായി വിജയന്, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിന് എതിരായ അപ്പീലാണ് സിബിഐ സമർപ്പിച്ചത്. പിണറായി ഉൾപ്പടെയുള്ളവർക്ക് ലഭിച്ച ആനുകൂല്യം തങ്ങൾക്കും വേണമെന്ന് നിലവിൽ പ്രതിപ്പട്ടികയിലുള്ള മുൻ അക്കൗണ്ട്സ് മെമ്പർ കെ.ജി രാജശേഖരൻ നായർ,മുൻ ബോർഡ് ചെയർമാൻ ആർ ശിവദാസൻ,ജനറേഷൻ വിഭാഗം മുൻ ചീഫ് എഞ്ചിനീയർ എം.കസ്തൂരിരംഗ അയ്യർ എന്നിവർ നൽകിയ ഹരജിയും സുപ്രിംകോടതിയിലുണ്ട്.
കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നതാണ് കേസ്.