ലാവ്‍ലിന്‍ കേസ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും
|സി.ബി.ഐയുടെ ഹരജികള്‍ ഉള്‍പ്പെടെ തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.
ഡല്‍ഹി: എസ്.എൻ.സി ലാവ്‍ലിന്‍ കേസ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. സി.ബി.ഐയുടെ ഹരജികള്‍ ഉള്‍പ്പെടെ തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.
കഴിഞ്ഞ നവംബറിലാണ് കേസ് അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാൽ സുപ്രിംകോടതി കേസ് അന്ന് പരിഗണിച്ചിരുന്നില്ല. തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21ആം കേസായാണ് ലാവ്ലിൻ കേസ് പരിഗണിക്കുന്നത്.
പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. അഞ്ച് വർഷത്തിനിടെ 33 തവണ ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു.