Kerala
HarisBeeran, SupremeCourt, Madani, AbdujlnasarMaudany
Kerala

ജാമ്യം ലഭിച്ചിട്ടും മഅ്ദനിയെ വീട്ടുതടങ്കലിലാക്കുന്നതിനെതിരായ വിധി-ഹാരിസ് ബീരാന്‍

Web Desk
|
17 July 2023 12:42 PM GMT

''പത്തു വർഷത്തോളമായി ഇങ്ങനെ നിൽക്കുന്ന മനുഷ്യന്റെ അപേക്ഷയെ എന്തിനാണ് എതിർക്കുന്നതെന്ന വലിയൊരു ചോദ്യം കോടതി കർണാടക സർക്കാരിനോട് ഉയര്‍ത്തി''

ന്യൂഡൽഹി: ജാമ്യകാലയളവിൽ സ്ഥിരമായി കേരളത്തിൽ തുടരാൻ അബ്ദുന്നാസർ മഅ്ദനിക്ക് സുപ്രിംകോടതി അനുമതി നൽകിയ വിധിയിൽ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ. ഈ വിധി നേരത്തെ പ്രതീക്ഷിച്ചതാണ്. മഅ്ദനിയുടെ ആവശ്യവും ആരോഗ്യസ്ഥിതിയും എല്ലാവർക്കും ബോധ്യപ്പെട്ടെന്നും ഹാരിസ് പറഞ്ഞു.

കോടതിവിധി നേരത്തെ പ്രതീക്ഷിച്ചതാണ്. 2014ൽ കോടതി ഈ വ്യവസ്ഥ വയ്ക്കുമ്പോൾ നാലുമാസം കൊണ്ട് വിചാരണ തീരുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. അന്ന് നാലു മാസത്തേക്കായിരുന്നു കോടതി വ്യവസ്ഥവച്ചത്. പിന്നീട് ഇതു ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിക്കുമ്പോൾ വിചാരണ നടന്നുകൊണ്ടിരിക്കുകയാണെന്ന വാദമാണ് സർക്കാർ മുന്നോട്ടുവച്ചതെന്നും

ഇപ്പോൾ വിചാരണ തീരുകയും സാക്ഷിമൊഴികളെല്ലാം എടുത്തുകഴിയുകയും ചെയ്തു. ഈയൊരു സാഹചര്യത്തിൽ മഅ്ദനി അവിടെ തന്നെ കഴിയണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് വാശിപിടിക്കുന്നതെന്ന് കോടതി തന്നെ ചോദിച്ചു. പത്തു വർഷത്തോളമായി ഇങ്ങനെ നിൽക്കുന്ന മനുഷ്യന്റെ അപേക്ഷയെ എന്തിനാണ് എതിർക്കുന്നതെന്ന വലിയൊരു ചോദ്യം കോടതി കർണാടക സർക്കാരിനോട് ചോദിക്കുകയും ചെയ്‌തെന്ന് ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.

മഅ്ദനിയുടെ ആവശ്യവും ആരോഗ്യസ്ഥിതിയും ഇപ്പോൾ എല്ലാവർക്കും ബോധ്യപ്പെട്ടിരിക്കുകയാണ്. ജാമ്യമുണ്ടെന്നു പറയുമെങ്കിലും സ്വന്തം നാടല്ലാത്ത ഒരിടത്ത് വീട്ടുതടങ്കലിൽ കഴിയുന്ന പോലെയായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ അദ്ദേഹം നാട്ടിൽ വന്നത് എല്ലാം കൂടി കൂട്ടിയാൽ ഒരു രണ്ടു മാസമൊക്കെയേ ഉണ്ടാകൂ. ജാമ്യത്തിലുള്ളയാൾക്ക് അങ്ങനെയൊരു വ്യവസ്ഥവയ്ക്കാനുള്ള ഉത്തരവ് തന്നെ ശരിയായ നടപടിയായിരുന്നില്ലെന്ന് സുപ്രിംകോടതിക്ക് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്തു പോയി താമസിക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. വീട്ടിൽ പോകണം, പിതാവിനെ കാണമെന്നെല്ലാമായിരുന്നു ആവശ്യം. ചികിത്സയ്ക്കു വേണ്ടി എറണാകുളത്തെ ആശുപത്രിയിലാണ് പോകുന്നത്. പൊലീസിൽ വിവരമറിയിച്ച് അതിനും പോകാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഹാരിസ് ബീരാൻ കൂട്ടിച്ചേർത്തു.

Summary: ''Supreme Court verdict is against Ma'dani's house arrest despite bail'; Says his advocate Haris Beeran

Similar Posts