Kerala
Governor kerala
Kerala

എട്ട് സർവകലാശാലയിൽ വിസിമാരില്ല; സുപ്രിംകോടതി വിധിയില്‍ ഗവര്‍ണര്‍ക്ക് നേട്ടം

Web Desk
|
1 Dec 2023 1:01 AM GMT

ചാൻസലർ പദവിയുടെ സമ്പൂർണ അധികാരം അരക്കിട്ട് ഉറപ്പിക്കുകയാണ് ഇന്നലെ പുറത്ത് വന്ന വിധി

കണ്ണൂർ: സർവകലാശാല വിസി പദവിയിൽ നിന്നും ഡോക്ടർ ഗോപിനാഥൻ രവീന്ദ്രനെ പുറത്താക്കിയ വിധിയിലൂടെ ഗവർണർ നേടിയെടുത്തത് വിപുലമായ അധികാരം. സർവകലാശാലകളുടെ ചാൻസലർ പദവിയുടെ സമ്പൂർണ അധികാരം അരക്കിട്ട് ഉറപ്പിക്കുകയാണ് ഇന്നലെ പുറത്ത് വന്ന വിധി. സർവകലാശാലകളുടെ താല്പര്യം മാത്രം കണക്കിലെടുത്താകണം ചാൻസലറുടെ പ്രവർത്തനമെന്ന് വിധിയിൽ ഊന്നി പറയുന്നു.

ശിക്ഷ ഇളവ് , പരോൾ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഉപദേശം കൂടാതെ ഗവർണർക്കു പ്രവർത്തിക്കാൻ കഴിയില്ല . എന്നാൽ സർവകലാശാലാകളുടെ കാര്യത്തിൽ ഇങ്ങനെയല്ല. മറ്റാരെങ്കിലും എടുക്കുന്ന തീരുമാനത്തിന് ചാൻസലർ റബ്ബർ സ്റ്റാമ്പ് ആകേണ്ട കാര്യമില്ല. വൈസ് ചാൻസലർ തീരുമാനത്തിൽ അവസാനവാക്ക് ചാൻസലറുടേതാണ് എന്ന് വിധിയിൽ അടിവരയിടുന്നു.

ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാവുന്ന വിധിയാണിത്. കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്തെ 8 സർവകലാശാലകളിൽ നിലവിൽ വൈസ് ചാന്‍ സലർ പദവി ഒഴിഞ്ഞു കിടക്കുകയാണ്. സേർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തര്ക്കം കോടതി കയറിയതോടെയാണ് നിയമനങ്ങൾ നീണ്ടുപോകുന്നത്. കണ്ണൂർ സർവകലാശാല മുൻ വിസി ഗോപിനാഥൻ രവീന്ദ്രൻ ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ഇന്ന് ജോലിയിൽ പ്രവേശിക്കും . ജാമിയയിൽ ചരിത്രവിഭാഗം അധ്യാപകനായ ഗോപിനാഥ് രവീന്ദ്രന്‍ രണ്ടു വര്ഷം കൂടി സേവനകാലാവധിയുണ്ട്.



Similar Posts