വാദം പൂര്‍ത്തിയായി; മീഡിയവൺ സംപ്രേഷണ വിലക്കിൽ സുപ്രിംകോടതി വിധി പിന്നീട്
|മീഡിയവണിന്റെയും കേന്ദ്രസർക്കാരിന്റെയും വാദം കേട്ടശേഷമാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നടപടി സ്വീകരിച്ചത്
ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതി പിന്നീട് വിധി പറയും. മീഡിയവണിന്റെയും കേന്ദ്രസർക്കാരിന്റെയും വാദം കേട്ടശേഷമാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നടപടി സ്വീകരിച്ചത്.
അതേസമയം, സംപ്രേഷണ വിലക്കിന് കാരണമായി കേന്ദ്രസർക്കാർ ഉന്നയിച്ച ആരോപണങ്ങളിൽ അവ്യക്തതയുണ്ടെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. കേന്ദ്രസർക്കാർ മുദ്രവച്ചുസമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് നിരീക്ഷണം. ഫയലിലെ 807-808 പേജുകളിലെ അഞ്ചാം ഖണ്ഡികയും 839 -840 പേജുകളും പരിശോധിച്ചാണ് കോടതി നിരീക്ഷണം വ്യക്തമാക്കിയത്. മീഡിയവണിന് വേണ്ടി ദുഷ്യന്ത് ദവെ, മുകുൾ റോത്തഗി, ഹുസേഫ അഹമ്മദി എന്നിവരാണ് ഹാജരായത്. കേന്ദ്രസർക്കാരിന് വേണ്ടി എ.എസ്.ജി കെ.എം.നടരാജും ഹാജരായി.
Supreme Court will later rule on the plea filed by Madhyamam Broadcasting Ltd against the ban on the broadcast of MediaOne.