Kerala
![ലാവലിൻ കേസ് സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും ലാവലിൻ കേസ് സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും](https://www.mediaoneonline.com/h-upload/2022/08/25/1314967-pinarayi-vijayan.webp)
Kerala
ലാവലിൻ കേസ് സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും
![](/images/authorplaceholder.jpg?type=1&v=2)
16 Sep 2022 5:03 PM GMT
ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് ലിസ്റ്റ് ചെയ്തത്
ന്യൂഡല്‍ഹി: ലാവലിൻ കേസ് ചൊവ്വാഴ്ചത്തെ പട്ടികയിൽ ഉൾപെടുത്തി സുപ്രിംകോടതി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് ലിസ്റ്റ് ചെയ്തത്. ഭരണഘടനാ ബെഞ്ചിന്റെ നടപടിക്രമങ്ങൾക്ക് ശേഷമാകും ഹരജി പരിഗണിക്കുക.
2017ലാണ് ലാവലിൻ കേസ് സുപ്രിംകോടതിയിൽ എത്തുന്നത്. ഈ കാലഘട്ടത്തിനിടെ ഏകദേശം 30ലേറെ തവണ കേസ് മാറ്റിവച്ചിരുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തിൽ തന്നെ ഒരു കേസ് ഇത്രയധികം തവണ മാറ്റിവെക്കുന്നത് ആദ്യമായിരിക്കും. പ്രധാന രാഷ്ട്രീയ നേതാക്കൾ പ്രതിയാക്കുന്ന കേസുകൾ അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സുപ്രിംകോടതി തന്നെ നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും ലാവലിൻ കേസിനെ ഇത് ബാധിച്ചിരുന്നില്ല. 1995ൽ ഉണ്ടായ കേസിന്റെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല.