Kerala
Suresh Gopis release without arrest is part of CPM-BJP deal
Kerala

ഒരു വനിതയെ തൊഴിലിടത്തിൽ അപമാനിച്ച സുരേഷ് ഗോപിയെ അറസറ്റ് ചെയ്യാതെ വിട്ടയച്ചത് സി.പി.എം-ബി.ജെ.പി ഡീലിന്റെ ഭാഗം: അനിൽ അക്കര

Web Desk
|
15 Nov 2023 9:50 AM GMT

സുരേഷ് ഗോപിക്ക് വേണ്ടി പി.ആർ വർക്ക് ചെയ്യുന്ന ജോലിയാണ് സി.പി.എം നേതാക്കളും പൊലീസും ഇപ്പോൾ ചെയ്യുന്നതെന്നും അനിൽ അക്കര ആരോപിച്ചു.

കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ ഹാജരായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിനെതിരെ കോൺഗ്രസ് നേതാവ് അനിൽ അക്കര. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് സി.പി.എം-ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. സുരേഷ് ഗോപിക്ക് വേണ്ടി പി.ആർ വർക്ക് ചെയ്യുന്ന ജോലിയാണ് സി.പി.എം നേതാക്കളും പൊലീസും ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മീഡയവൺ കറസ്‌പോണ്ടന്റ് ഷിദ ജഗതിനോട് അപമര്യാദയായി പെരുമാറിയ കേസിലാണ് സുരേഷ് ഗോപി ഇന്ന് നടക്കാവ് പൊലീസിൽ ഹാജരായത്. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് സുരേഷ് ഗോപിയെ വിട്ടയച്ചത്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് ഐ.പി.സി 354എ വകുപ്പ് പ്രകാരം സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Similar Posts