Kerala
സുരേഷ്‌ഗോപി മാധ്യമ പ്രവർത്തകയെ അപമാനിച്ചത് മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്‌നമല്ല- പി സതീദേവി
Kerala

സുരേഷ്‌ഗോപി മാധ്യമ പ്രവർത്തകയെ അപമാനിച്ചത് മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്‌നമല്ല- പി സതീദേവി

Web Desk
|
28 Oct 2023 11:30 AM GMT

സംഭവത്തിൽ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി പറഞ്ഞു

ഡൽഹി: സുരേഷ്‌ഗോപി മാധ്യമ പ്രവർത്തകയെ അപമാനിച്ചത് മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്‌നമല്ലെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി. കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതികാരിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും പി സതീദേവി ഡൽഹിയിൽ പറഞ്ഞു.

ഇത് കേവലം ഒരു മാധ്യമ പ്രവർത്തകയുടെ പ്രശ്‌നമല്ല. ഒരു വാർത്തക്ക് വേണ്ടി ചോദ്യം ചോദിക്കുന്നവർ ജോലിസ്ഥലത്ത് നേരിടുന്ന പീഡനം കൂടിയാണിത്. അതുകൊണ്ടുതന്നെ മാധ്യമ പ്രവർത്തകർ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വാതിൽ തുറന്നിടുക കൂടിയാണിത്. അതിനാൽ ഒക്ടോബർ 31ന് കോട്ടയത്ത് ഒരു പബ്ലിക് ഹിയറിങ് ഏർപ്പെടുത്തുമെന്നും പി സതീദേവി അറിയിച്ചു. ഇതിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് അവർ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് പരാതി പറയാൻ അവസരം നൽകും.

അതേസമയം, മാധ്യമ പ്രവർത്തനരംഗത്തേക്കും മാധ്യമപഠന മേഖലയിലേക്കും ധാരാളം പെൺകുട്ടികൾ വന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവർക്ക് അന്തസ്സോടെ അത്മാഭിമാനത്തോടെ തങ്ങളുടെ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പു വരുത്തേണ്ടതായിട്ടുണ്ടെന്നും പി സതീദേവി കൂട്ടിച്ചേർത്തു.

Similar Posts