Kerala
കൊല്ലത്ത് വാക്‌സിനെടുത്ത പെൺകുട്ടിക്ക് ശസ്ത്രക്രിയ: ഡി.എം.ഒയുടെ റിപ്പോർട്ട് ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്നതെന്ന് പരാതി
Kerala

കൊല്ലത്ത് വാക്‌സിനെടുത്ത പെൺകുട്ടിക്ക് ശസ്ത്രക്രിയ: ഡി.എം.ഒയുടെ റിപ്പോർട്ട് ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്നതെന്ന് പരാതി

Web Desk
|
23 Aug 2022 1:15 AM GMT

കുത്തിവെപ്പിന് ശേഷം കൈയ്യിൽ നീരുവന്ന കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

കൊല്ലം: കൊല്ലത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവെയ്പ്പ് എടുത്ത പത്ത് വയസ്സുകാരിക്ക് ശസ്ത്രക്രിയ വേണ്ടിവന്നതിൽ ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുന്നതാണ് ഡിഎംഒയുടെ റിപ്പോർട്ടെന്ന് പരാതി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ജില്ലാ ആശുപത്രിയിലേയും ജീവനക്കാരുടെ ഇടപെടൽ മികച്ചതായിരുന്നുവെന്നാണ് റിപ്പോർട്ടിലെ പരാമർശം. ഡിഎംഒയുടെ റിപ്പോർട്ടിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തി.

ജൂൺ ആദ്യവാരമാണ് പള്ളിമൺ സ്വദേശികളായ സുൽഫത്ത്-അമീർഖാൻ ദമ്പതികളുടെ മകളെ പത്താം വയസ്സിലെ കുത്തിവെയ്പ്പ് എടുക്കാനായി നെടുമ്പന വട്ടവിള ആരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയത്. കുത്തിവെപ്പിന് ശേഷം കൈയ്യിൽ നീരുവന്ന കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇതിനെതുടർന്ന് കളക്ടർക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകരെ സംരക്ഷിച്ചുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ആരോഗ്യപ്രവർത്തകർ വേണ്ടവിധത്തിൽ വിഷയം കൈകാര്യം ചെയ്തതെന്നും മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്നുമാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ ഇതിനെതിരെ രംഗത്ത് വന്നു. വിഷയത്തിൽ ആരോഗ്യമന്ത്രിയെ സമീപിക്കാൻ ശ്രമിച്ചെങ്കിലും അനുകൂലമായ മറുപടി ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു

Related Tags :
Similar Posts