മാത്യു കുഴൽനാടൻ എം.എൽ.എയുടെ കുടുംബ ഭൂമിയിൽ സർവെ; റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറി
|കോതമംഗലം താലൂക്ക് സർവേയർ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എം.എൽ.എയുടെ കുടുംബ ഭൂമിയിൽ സർവെ നടത്തിയ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറി. കോതമംഗലം താലൂക്ക് സർവേയർ ആണ് റിപ്പോർട്ട് തയ്യാറാക്കിയത് . റവന്യൂ റിപ്പോർട്ട് വിജിലൻസിനും കൈമാറിയിട്ടുണ്ട് .
കോതമംഗലം കടവൂർ വില്ലേജിലെ മാത്യു കുഴൽനാടന്‍റെ കുടുംബഭൂമിയിലാണ് റവന്യൂ വകുപ്പ് റീസർവെ നടത്തിയത്. നിയമങ്ങൾ ലംഘിച്ച് പുരയിട ഭൂമി മണ്ണിട്ട് നികത്തി എന്നുള്ളതായിരുന്നു പരാതി .കോതമംഗലം താലൂക്ക് സർവേയർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം റവന്യൂ മന്ത്രിക്ക് കൈമാറിയിട്ടുണ്ട് . ഇതേ റിപ്പോർട്ട് വിജിലൻസിനും റവന്യൂ വകുപ്പ് നൽകി . 2008ലെ നെൽവയൽ തണ്ണീർതട നിയമത്തിന് ലംഘനം ഉണ്ടായിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതെന്നാണ് സൂചന . റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസിന്‍റെയും റവന്യൂ വകുപ്പിന്‍റെയും തുടർ നടപടികൾ ഉണ്ടായേക്കും. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് റവന്യൂ റിപ്പോർട്ട് കൈമാറിയേക്കും.