Kerala
waqf board
Kerala

വഖഫിന്റേതെന്ന് പറയപ്പെടുന്ന ഭൂമിയിൽ നാളെ സർവേ; സമവായ നീക്കങ്ങളിലേക്ക് സർക്കാർ

Web Desk
|
21 Nov 2024 6:11 PM GMT

നാളെ വൈകിട്ട് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ സമവായ നീക്കങ്ങളിലേക്ക് സർക്കാർ. വഖഫിന്റേത് എന്ന് പറയപ്പെടുന്ന ഭൂമിയിൽ സർവേ നടത്തും. നാളെ വൈകിട്ട് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന. ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ തീരുമാനത്തിനെതിരെ ഫാറൂഖ് കോളേജ് വഖഫ് ട്രിബ്യുണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുക്കും. നിയമപരമായി പ്രശ്നം മറികടക്കാനാണ് സർക്കാരിന്റെ ശ്രമം.

ആരെയും കുടിയിറക്കില്ല എന്ന നിലപാട് ആവർത്തിക്കുകയാണ് സർക്കാർ. മുനമ്പത്തെ 614 കുടുംബങ്ങൾക്ക് അവിടെ തന്നെ താമസിക്കാൻ കഴിയും. ഇവരുടെ റവന്യൂ അധികാരങ്ങൾ സ്ഥാപിച്ച് കൊടുക്കുന്നത് സംബന്ധിച്ചും ചർച്ച നടക്കും.

Similar Posts