Kerala
കോവിഡ് വാക്‌സിന്റെ പാർശ്വഫലം മൂലം മരണമുണ്ടാകുന്നതായി സംശയം; നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
Kerala

കോവിഡ് വാക്‌സിന്റെ പാർശ്വഫലം മൂലം മരണമുണ്ടാകുന്നതായി സംശയം; നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

Web Desk
|
6 Sep 2022 5:18 PM GMT

മരണങ്ങൾ സ്ഥിരീകരിക്കാൻ ദേശീയദുരന്ത നിവാരണ അതോറിറ്റി മൂന്നു മാസത്തിനകം മാർഗനിർദേശം രൂപീകരിക്കാനാണ് ജസ്റ്റിസ്. വി.ജി അരുണിന്റെ നിർദേശം.

കൊച്ചി: കോവിഡ് വാക്‌സിന്റെ പാർശ്വഫലം മൂലം മരണം സംഭവിക്കുന്നതായി സംശയിക്കുന്നതായി ഹൈക്കോടതി. മരിച്ചവരെ തിരിച്ചറിയാനും നഷ്‌ടപരിഹാരത്തിനും മാർഗനിർദേശം വേണമെന്നും കോടതി നിർദേശിച്ചു.

കോവിഡ് വാക്‌സിനേഷന്റെ പാർശ്വഫലത്തെതുടർന്ന് ഭർത്താവ് മരിച്ചതിനാൽ നഷ്ടപരിഹാരം തേടി എറണാകുളം സ്വദേശി കെ എ സയീദ നൽകിയ ഹരജി പരി​ഗണിച്ചാണ് കോടതി നിരീക്ഷണം.

കോവിഡ് വാക്‌സിന്റെ പാർശ്വഫലം മൂലം മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിനും ​ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്.

മരണങ്ങൾ സ്ഥിരീകരിക്കാൻ ദേശീയദുരന്ത നിവാരണ അതോറിറ്റി മൂന്നു മാസത്തിനകം മാർഗനിർദേശം രൂപീകരിക്കാനാണ് ജസ്റ്റിസ്. വി.ജി അരുണിന്റെ നിർദേശം.

വാക്സിനെടുത്തതിനെ തുടർന്നുള്ള മരണങ്ങളിൽ നഷ്ടപരിഹാരം നൽകാൻ ഇതുവരെ നയപരമായ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

സമാന ആവശ്യവുമായി മൂന്ന് കേസുകൾ ഇതിനകം ഇതേ ബെഞ്ചിൽ വന്നതായി ജസ്റ്റിസ് വി.ജി അരുൺ ചൂണ്ടിക്കാട്ടി. എണ്ണത്തിൽ കുറവാണെങ്കിലും വാക്സിന്റെ പാർശ്വഫലങ്ങളെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്ന കേസുകൾ സംഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് നഷ്ടപരിഹാരം നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ കോടതി നിർദേശിച്ചത്.

Similar Posts