Kerala
Suspects who subjected boys to unnatural torture in Kollam arrested
Kerala

കൊല്ലത്ത് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികൾ പിടിയിൽ

Web Desk
|
4 March 2024 5:10 AM GMT

കബഡി അധ്യാപകനായ അനിൽകുമാർ പരിശീലിപ്പിക്കുന്ന വിദ്യാർഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി

കൊല്ലം: കൊല്ലത്ത് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികൾ പിടിയിൽ. ഏരൂരിലും ചിതറയിലും ആയി രണ്ട് പ്രതികളെയാണ് പൊലീസ് പിടികൂടി. ഏരൂർ ഈച്ചംകുഴി സ്വദേശി അനിൽകുമാറി(41)നെയാണ് ഏരൂർ പോലീസ് പിടികൂടിയത്. കബഡി അധ്യാപകനായ അനിൽകുമാർ പരിശീലിപ്പിക്കുന്ന വിദ്യാർഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പൊലീസിന് ലഭിച്ച പരാതി. ഇയാൾ കുട്ടിയെ മദ്യം നൽകാൻ ശ്രമിക്കുകയും ചെയ്തുവെന്നും പോലീസ് കണ്ടെത്തി. കുട്ടി സഹപാഠിയോട് വിവരം പറഞ്ഞു. തുടർന്ന് പോലീസിൽ അറിയിക്കുകയും ചെയ്തു. അനിൽകുമാറിന് എതിരെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി മോഹനനെ(61) ചിതറ പൊലീസാണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന മോഹനൻ 10 വയസ്സുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് അറസ്റ്റിലായത്. 2022 ജനുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടയിൽ പോയി മടങ്ങിയ 10 വയസുകാരനെ ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. രണ്ടുവർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് ചിതറ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



Similar Posts