Kerala
തന്റെ ഭാഗം കേട്ടില്ല, സസ്‌പെൻഷൻ നിയമവിരുദ്ധം; നടപടി റദ്ദാക്കണമെന്ന് എം ശിവശങ്കർ
Kerala

തന്റെ ഭാഗം കേട്ടില്ല, സസ്‌പെൻഷൻ നിയമവിരുദ്ധം; നടപടി റദ്ദാക്കണമെന്ന് എം ശിവശങ്കർ

Web Desk
|
27 Oct 2022 6:52 AM GMT

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ തുടർന്നുള്ള വിവാദത്തില്‍ 2019 ജൂലായ് 14-നാണ് എം.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ സസ്‌പെൻഷൻ നടപടി നിയമവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കർ. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. 170 ദിവസത്തെ സസ്‌പെൻഷൻ കാലാവധി സർവീസായി കണക്കാക്കണം. ആരോപണത്തിന്റെ പേരിലാണ് ജയിലിൽ കിടന്നത്. കുറ്റം കണ്ടുപിടിക്കാൻ എൻഐഎക്ക് കഴിഞ്ഞിട്ടില്ല. അച്ചടക്ക നടപടിയുടെ പേരിൽ സ്വയം വിരമിക്കാനുള്ള അപേക്ഷയും തള്ളിയെന്നും ശിവശങ്കർ പറയുന്നു. നടപടിയെടുത്തത് തന്റെ ഭാഗം കേൾക്കാതെയെന്നും ശിവശങ്കർ കൂട്ടിച്ചേർത്തു.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ തുടർന്നുള്ള വിവാദത്തില്‍ 2019 ജൂലായ് 14-നാണ് എം.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശുപാർശ പ്രകാരം സസ്‌പെൻഷൻ പിൻവലിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷവും അഞ്ച് മാസവും നീണ്ട സസ്‌പെന്‍ഷന്‍ കാലത്തിന് ശേഷമാണ് ശിവശങ്കർ തിരിച്ച് സർവീസിൽ പ്രവേശിച്ചത്. നിലവിൽ കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇദ്ദേഹം.

Similar Posts