'മകൾക്ക് ഐ.ടി ഹബ്ബ് തുടങ്ങാൻ ഷാർജാ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കാൻ കമല വിജയൻ ശ്രമിച്ചു'; സ്വപ്ന സുരേഷ്
|'കേന്ദ്രാനുമതി വാങ്ങാതെയാണ് ഷാർജാ ഭരണാധികാരിയെ തിരുവനന്തപുരത്ത് വരുത്തിയത്'
കൊച്ചി: ഷാർജ ഭരണാധികാരിയുടെ യാത്രപരിപാടിയിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിൽ എത്തിച്ചത് മകള്‍ വീണാ വിജയന് വേണ്ടിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. 'ഷാർജ ഭരണാധികാരിയെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തിയത് മകൾ വീണാ വിജയന് വേണ്ടിമാത്രമാണ്. കേന്ദ്ര അനുമതി വാങ്ങാതെയാണ് ഷാർജാ ഭരണാധികാരിയെ തിരുവനന്തപുരത്ത് വരുത്തിയത്. കമല വിജയനെ ഷാർജാ ഭരണാധികാരിയുടെ ഭാര്യക്ക് പരിചയപ്പെടുത്തിക്കൊടുക്കണമെന്ന് തന്നോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നും സ്വപ്ന പറഞ്ഞു.
'വീണാ വിജയന് ഐ.ടി ഹബ്ബ് തുടങ്ങാൻ ഷാർജാ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കാൻ കമല വിജയൻ ശ്രമിച്ചു. എത്ര സ്വർണം സമ്മാനമായി കൊടുക്കാനാകുമെന്ന് കമല വിജയനും നളിനി നെറ്റോയും തന്നോട് ചോദിച്ചതായും വീണ ആരോപിച്ചു.
രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യവും മുഖ്യമന്ത്രി ചെയ്തിട്ടുണ്ട്. അതിന്റെ തെളിവുകൾ ശേഖരിക്കുകയാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.