Kerala
മുഖ്യമന്ത്രിക്ക് മാത്രമല്ല മകൾ ഉള്ളത്; അന്നം മുട്ടിച്ചപ്പോള്‍  സമാധാനം ആയോയെന്നും  സ്വപ്ന സുരേഷ്
Kerala

'മുഖ്യമന്ത്രിക്ക് മാത്രമല്ല മകൾ ഉള്ളത്'; അന്നം മുട്ടിച്ചപ്പോള്‍ സമാധാനം ആയോയെന്നും സ്വപ്ന സുരേഷ്

Web Desk
|
7 July 2022 8:25 AM GMT

കലാപക്കേസുകളിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി

പാലക്കാട്: എച്ച്.ആർ.ഡി.എസിൽ നിന്ന് പുറത്ത് ആക്കിയത് ഞെട്ടലുണ്ടാക്കിയെന്നും വേറെ വഴിയില്ലാത്തതിനാലാണ് അവരുടെ നടപടിയെന്നും സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിക്ക് മാത്രമല്ല മകൾ ഉള്ളതെന്നും അന്നം മുട്ടിച്ച മുഖ്യമന്ത്രിക്ക് സമാധാനം ആയോ എന്നും സ്വപ്ന ചോദിച്ചു. ജീവിതത്തിൽ ഒരുപാട് സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. എച്ച്.ആർ.ഡി.എസ് ഇത്രയും നാൾ ഒപ്പം നിന്നു. അതിന് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

അതേസമയം, ക്രൈംബ്രാഞ്ചിനെതിരെ സ്വപ്ന സുരേഷ് രംഗത്തുവന്നു. ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിക്കുകയാണ്. എച്ച്.ആർ.ഡി.എസ് ജോലി ഒഴിയാനും കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയാനും ഭീഷണിപ്പെടുത്തി. വീണയുടെ ബിസ്‌നസ് ഇടപാടുകളുടെ ഡ്യൂപ്ലിക്കേറ്റ് തെളിവ് എവിടെയെന്ന് ചോദിച്ചു. 770 കലാപക്കേസുകൾ ഉണ്ട് അതിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. വീണയുടെ ബിസിനസ് സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ കൈവശം ഉണ്ടെന്നും സ്വപ്‌ന പറഞ്ഞു.

Similar Posts