'ജയശങ്കർ കൊല്ലാൻ ശ്രമിച്ചു'; അവന്റെ കാര്യം താൻ നോക്കിക്കൊള്ളാമെന്ന് ശിവശങ്കർ ഉറപ്പു നൽകിയെന്ന് സ്വപ്ന
|ചിലന്തിവല എന്ന് പേരിട്ടിരിക്കുന്ന ഒൻപതാം അധ്യായത്തിലാണ് ചതിക്കപ്പെട്ടുവെന്ന അവകാശവാദവുമായി സ്വപ്ന രംഗത്ത് വന്നിരിക്കുന്നത്.
തൃശ്ശൂർ: ശിവശങ്കറുമായുള്ള അടുപ്പം വൈകാരികമായിരുന്നെന്ന് സ്വപ്ന സുരേഷ്. കോൺസുലേറ്റ് വഴിയുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ശിവശങ്കർ ഉപയോഗിക്കുകയായിരുന്നുവെന്ന് 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയിൽ സ്വപ്ന സുരേഷ് പറയുന്നു. ചിലന്തിവല എന്ന് പേരിട്ടിരിക്കുന്ന ഒൻപതാം അധ്യായത്തിലാണ് ചതിക്കപ്പെട്ടുവെന്ന അവകാശവാദവുമായി സ്വപ്ന രംഗത്ത് വന്നിരിക്കുന്നത്.
തനിക്ക് സമാന്തരമായി ജയശങ്കര്‍, സരിത്ത്, സന്ദീപ് എന്നിവരുമായും ശിവശങ്കര്‍ ബന്ധമുണ്ടാക്കിയെടുത്തു. തന്നേയും മോളേയും കൊല്ലാന്‍ ശ്രമിച്ച ജയശങ്കറിനേയും ശിവശങ്കര്‍ ഒപ്പം നിര്‍ത്തി. അവനെ കളയരുത്, ഇനി ഉപദ്രവിക്കാതെ നോക്കിക്കോളാം എന്ന ഉറപ്പും നല്‍കിയെന്നും സ്വപ്ന പറയുന്നു.
വീട്ടിൽ ഇടയ്ക്ക് പാർട്ടികളും മറ്റും നടത്താറുണ്ടായിരുന്നു. അങ്ങനെ വൈകുന്നേരം ഒരു പാർട്ടി കഴിഞ്ഞ് ആൾക്കാർ പിരിയുന്നേയുള്ളൂ. വെള്ളമടിച്ച് ഫിറ്റായി ജയശങ്കർ മുകളിലത്തെ നിലയിലേയ്ക്ക് പോയി. അദ്ദേഹത്തിന്റെ കിടപ്പുമുറി അവിടെയാണ്. അവിടേക്ക് ഞാൻ പോകാറേയില്ല. മുറിയിലെത്തിയ ജയശങ്കർ അവിടെ നിന്നുകൊണ്ടു എന്നെ വിളിച്ചു. എന്തിനാണ് വിളിക്കുന്നതെന്നറിയില്ല. ഏതായാലും എന്താന്നറിയാമെന്നു കരുതി ഞാൻ മുകളിലെത്തി. മുറിയിൽ കയറി എന്താണ് കാര്യമെന്ന് തിരക്കി. ജയശങ്കർ മേശവലിപ്പിലൊക്കെ എന്തൊക്കെയോ തിരയുന്നു. എന്താ ഫോൺ കാണാതെ പോയോ ഞാൻ തിരക്കി. പെട്ടെന്ന് അയാൾ തിരിഞ്ഞ് എന്റെകഴുത്തിന് കുത്തിപ്പിടിച്ചു. ഭിത്തിയിൽ ചേർത്ത് നിർത്തി എന്നെ ഞെക്കിക്കൊല്ലാനുള്ള ശ്രമമാണ്. ഞാൻ പിടഞ്ഞു നിരങ്ങി നീങ്ങുന്നതിനിടയിൽ മേശ തട്ടിമറിഞ്ഞു. ശബ്ദം കേട്ട് മോൾ ഓടിക്കയറി വന്നു. എന്റെ അമ്മയെ തൊട്ടുപോകരുത് എന്നും പറഞ്ഞ് ബഹളമിട്ടു. ഞങ്ങൾ രണ്ടാളും മുറിക്കു പുറത്തിറങ്ങി മുറി പുറത്തുനിന്നും പൂട്ടി. അപ്പോഴും ഞാൻ ആദ്യം വിളിക്കുന്നത് ശിവശങ്കർ സാറിനെയാണ്.- സ്വപ്ന എഴുതുന്നു.
ശിവശങ്കറുമായുള്ള ബന്ധത്തിന്റെ ഉള്ളറകളിലേക്കും പുസ്തകത്തിൽ സ്വപ്ന കടന്നു ചെല്ലുന്നുണ്ട്. എന്നെ പാർവ്വതിയെന്നാണ് ശിവശങ്കർ വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എന്റെ പ്രണയം നേടാനും നിലനിർത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൽ സ്വപ്ന പറയുന്നു. ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുമുണ്ട് പുസ്തകത്തിൽ.
1.
2.
3.