'ജോലി ലഭിക്കാൻ സഹായിച്ച ഏറ്റവും അടുത്ത ആ സുഹൃത്തിന് നന്ദി' - സ്വപ്ന സുരേഷ്
|സംഘപരിവാർ അനുകൂല എൻ.ജി.ഒ ആയ എച്ച്.ആർ.ഡി.എസിന്റെ ഡയറക്ടറായാണ് സ്വപ്നയുടെ നിയമനം
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ യിൽ ജോലിയിൽ പ്രവേശിച്ചു. സംഘപരിവാർ അനുകൂല എൻ.ജി.ഒ ആയ എച്ച്.ആർ.ഡി.എസിന്റെ ഡയറക്ടറായാണ് സ്വപ്നയുടെ നിയമനം.എച്ച്.ആർ.ഡി.എസ് തൊടുപുഴ ഓഫീസിലാണ് സ്വപ്ന ജോലിയിൽ പ്രവേശിച്ചത്.
ജോലി ലഭിക്കാൻ കാരണമായ സുഹൃത്തിന് സ്വപ്ന സുരേഷിന് നന്ദി പറഞ്ഞു. പുതിയ ജോലി തന്റെ അന്നമാണെന്നും വിവാദങ്ങൾ അതിന്റെ വഴിക്ക് പോകട്ടെയെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തനിക്ക് ലഭിച്ചിരിക്കുന്ന ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആത്മാർഥമായി 24 മണിക്കൂറും പ്രവർത്തിക്കാൻ സാധിക്കാൻ ശ്രമിക്കുമെന്നും സ്വപ്ന വ്യക്തമാക്കി.വലിയ സ്ഥാപനമെന്നോ ചെറിയ സ്ഥാപനമെന്നോ ഉള്ള വ്യത്യാസം തനിക്കില്ലെന്നും തന്നിൽ അർപ്പിച്ച വിശ്വാസത്തിന് അനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സ്വപ്ന പറഞ്ഞു.
നവംബർ രണ്ടിനാണ് നയതന്ത്ര സ്വർണക്കടത്തിലെ എൻ.ഐ.എ കേസിൽ ഹൈക്കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്. കസ്റ്റംസ്, ഇ ഡി, ക്രൈംബ്രാഞ്ച് കേസുകളിൽ നേരത്തേ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.