'സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പ്, അതും എന്റെ അടുത്ത്'- വൈകീട്ട് അഞ്ചിന് ലൈവിൽ വരുമെന്ന് സ്വപ്‌ന സുരേഷ്
|ഫേസ്ബുക്കിലൂടെയാണ് സ്വപ്‌ന ഇക്കാര്യം അറിയിച്ചത്
സ്വർണക്കടത്ത് കേസിൽ തന്നോട് ഒത്തുതീർപ്പിന് ശ്രമിച്ചെന്ന അരോപണവുമായി സ്വപ്‌ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് സ്വപ്‌ന ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ വൈകീട്ട് അഞ്ചുമണിക്ക് ലൈവിൽ വരുമെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
''സ്വർണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും''
അതേസമയം ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കും. കേസിൽ സി.എം രവീന്ദ്രൻ നൽകിയ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്. തുടർച്ചയായ രണ്ടുദിവസങ്ങളിലായി 20 മണിക്കൂറോളം സി.എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.
കമ്മീഷൻ ഇടപാടിൽ രവീന്ദ്രന് പങ്കുണ്ടോ എന്ന് ഉറപ്പാക്കുകയാണ് ചോദ്യം ചെയ്യലിലൂടെ ഇ.ഡി ലക്ഷ്യമിടുന്നത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിൽ പലപ്പോഴായി നടത്തിയ വാട്‍സാപ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.