Kerala
സ്വപ്നയ്ക്ക് എതിരായ ഗൂഢാലോചന കേസ്; സരിത എസ് നായരുടെ സാക്ഷിമൊഴിയെടുത്തു
Kerala

സ്വപ്നയ്ക്ക് എതിരായ ഗൂഢാലോചന കേസ്; സരിത എസ് നായരുടെ സാക്ഷിമൊഴിയെടുത്തു

Web Desk
|
11 Jun 2022 2:17 AM GMT

സ്വപ്ന പി.സി.ജോർജുമായി ഗൂഢാലോചന നടത്തിയെന്ന് സരിത മൊഴി നൽകി

സ്വപ്നയ്ക്ക് എതിരായ ഗൂഢാലോചന കേസിൽ സരിത എസ് നായരുടെ സാക്ഷിമൊഴിയെടുത്തു. സ്വപ്ന പി.സി.ജോർജുമായി ഗൂഢാലോചന നടത്തിയെന്ന് സരിത മൊഴി നൽകി. ഫെബ്രുവരി മുതൽ ഗൂഡാലോചന നടന്നതായി അറിയാം. സ്വപ്നക്ക് നിയമ സഹായം നൽകുന്നത് ജോർജാണെന്നും സരിത മൊഴി നൽകി.

സരിതയുടെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. പി.സി ജോര്‍ജും സരിതയുമായി സംസാരിക്കുന്ന ഓഡിയോ നേരത്തേ പുറത്ത് വന്നിരുന്നു. ഗൂഢാലോചന കേസില്‍ സരിതയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അമ്മയെ ശല്യം ചെയ്തു എന്നതടക്കം തനിക്കെതിരെ സ്വപ്‌ന ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളെയും സരിത തള്ളി.

Similar Posts