Kerala
സിറോ മലബാര്‍സഭ ഭൂമിയിടപാട് കേസ്; കർദിനാൾ  ജോർജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകും
Kerala

സിറോ മലബാര്‍സഭ ഭൂമിയിടപാട് കേസ്; കർദിനാൾ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകും

Web Desk
|
14 Dec 2022 1:06 AM GMT

കോടതിയിൽ നേരിട്ടു ഹാജരാകുന്നത് തടയണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി നൽകിയ ഹരജി ഇന്നലെ സുപ്രിംകോടതി തള്ളിയിരുന്നു

കൊച്ചി: സിറോമലബാർ സഭാ ഭൂമി ഇടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി ഇന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. കോടതിയിൽ നേരിട്ടു ഹാജരാകുന്നത് തടയണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി നൽകിയ ഹരജി ഇന്നലെ സുപ്രിംകോടതി തള്ളിയിരുന്നു. പ്രായം കണക്കിലെടുത്ത് ഇളവ് നൽകണമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രധാന ആവശ്യം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്. കർദിനാൾ നേരിട്ട് ഹാജരാകണമെന്ന് ജൂൺ 21 ആണ് കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുന്നത്.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. സിറോ മലബാർ സഭ ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇഡി കേസെടുത്തത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭൂമി വിൽപനയിലെ ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടി കയിൽ ഉൾപ്പെട്ടിട്ടുണ്ട്. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.



Similar Posts