Kerala
ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ വിദഗ്ധ സമിതിയുടെ ആവശ്യമില്ലെന്ന് എസ്.വൈ.എസ്
Kerala

ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ വിദഗ്ധ സമിതിയുടെ ആവശ്യമില്ലെന്ന് എസ്.വൈ.എസ്

Web Desk
|
5 Jun 2021 8:55 AM GMT

വിദഗ്ധ സമിതിയെക്കുറിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ വരേണ്ടതുണ്ട്. സമിതിയുടെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.

മുസ്‌ലിങ്ങള്‍ക്ക് ലഭ്യമായിരുന്ന ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ വിദഗ്ധ സമിതി ആവശ്യമില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. മുടങ്ങിക്കിടക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

2011 ലാണ് 80ഃ20 അനുപാതം നിലവില്‍ വന്നത്. 2020 വരെ ഈ വിഷയത്തില്‍ എതിരഭിപ്രായം ഉണ്ടായിട്ടില്ല. സാമ്പത്തിക സംവരണത്തെ എതിര്‍ത്തപ്പോഴാണ് പുതിയ വിവാദം ഉയര്‍ന്നുവന്നത്.

വിദഗ്ധ സമിതിയെക്കുറിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ വരേണ്ടതുണ്ട്. സമിതിയുടെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇത് അനന്തമായി നീണ്ടുപോയാല്‍ മുസ്‌ലിങ്ങള്‍ക്ക് കനത്ത നഷ്ടമുണ്ടാവും. മുസ്‌ലിങ്ങള്‍ക്ക് അവകാശപ്പെട്ടത് പെട്ടന്ന് തന്നെ ലഭ്യമാക്കാനുള്ള നടപടികളുണ്ടാവണം. മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ടത് അവര്‍ക്കും നല്‍കണം. നിലവിലെ പ്രതിസന്ധിക്ക് സത്വരമായ പരിഹാരമുണ്ടാവലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts