Kerala
രോഗം മൂർച്ഛിച്ച അവസ്ഥയിൽ പോലും മറ്റുള്ളവരെ സഹായിച്ചു, മാതൃകയാണ് ജവാദ്: ടി വി ഇബ്രാഹിം എംഎല്‍എ
Kerala

രോഗം മൂർച്ഛിച്ച അവസ്ഥയിൽ പോലും മറ്റുള്ളവരെ സഹായിച്ചു, മാതൃകയാണ് ജവാദ്: ടി വി ഇബ്രാഹിം എംഎല്‍എ

Web Desk
|
2 Sep 2021 4:42 PM GMT

'ജവാദ് ഇനി ജീവിക്കുക പ്രിയപ്പെട്ടവരുടെ ഓർമകളിൽ'

അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ച മീഡിയവണ്‍ ജീവനക്കാരന്‍ ജവാദ് ടി കെയെ അനുസ്മരിച്ച് ടി വി ഇബ്രാഹിം എംഎല്‍എ. പെയിന്‍ ആന്‍റ് പാലിയേറ്റീവ് രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ജവാദ്, ട്രോമാകെയർ വോളന്‍റിയറായിരുന്നു. മാരക രോഗികൾക്ക് മാതൃകയായ ജവാദ് ഇനി ജീവിക്കുക പ്രിയപ്പെട്ടവരുടെ ഓർമകളിലായിരിക്കുമെന്ന് എംഎല്‍എ ഫേസ് ബുക്കില്‍ കുറിച്ചു.

രോഗം മൂർച്ഛിച്ച അവസ്ഥയിൽ പോലും ജവാദ് മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിൽ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. കോവിഡ് വ്യാപന സമയത്ത് അദ്ദേഹത്തിന്റെ നിസ്തുലമായ പ്രവർത്തനം നമുക്ക് മാതൃകയാണ്. താൻ അത്ഭുതത്തോടെ ജവാദിനെ നോക്കിക്കണ്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ജവാദിന്‍റെ വിയോഗം നമുക്ക് വല്ലാത്ത നഷ്ടമാണ്. ജവാദിന്‍റെ നല്ല മാതൃകകൾ നമുക്ക് മുറുകെ പിടിക്കാം. സർവശക്തൻ അദ്ദേഹത്തിന് പരലോക വിജയം നൽകി അനുഗ്രഹിക്കട്ടെയെന്നും ടി വി ഇബ്രാഹിം എംഎല്‍എ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

മാരക രോഗികൾക്ക് ഒരു മാതൃകയായ ജവാദ് ഇനി ജീവിക്കുക പ്രിയപ്പെട്ടവരുടെ ഓർമകളിൽ

മാരകമായ അസുഖത്തിന്റെ വാഹകനായിട്ടുപോലും തന്റെ ആത്മ വിശ്വാസവും ധൈര്യവും കൈവിടാതെ അതിനെ അതിജീവിച്ചു ചരിത്രം സൃഷ്ടിച്ചവനാണ് പ്രിയപ്പെട്ട ജവാദ്. അവസാനമായി ആശുപത്രിയിൽ കിടക്കുന്ന സമയത്തും സംസാരിക്കാൻ ഏറെ ബുദ്ധിമുട്ടിയ സന്ദർഭത്തിൽ അദ്ദേഹത്തിന് വേണ്ടി വേറെ ആൾ സംസാരിച്ചപ്പോഴും ഉപ്പയോട് സംസാരിച്ചപ്പോഴും ഫോൺ വാങ്ങി ജവാദ് എന്നോട് പ്രതികരിച്ചു. പത്ത് ദിവസംമുമ്പ് എന്നോട് സംസാരിച്ചപ്പോൾ പ്രാർഥിക്കണമെന്നു പറഞ്ഞു. മാരക രോഗികൾക്ക് ഒരു മാതൃകയാണ് ജവാദ്. രോഗം മൂർച്ഛിച്ച അവസ്ഥയിൽ പോലും അദ്ദേഹം മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിൽ അതിയായ ശ്രദ്ധ ചെലുത്തിയിരുന്നു. കോവിഡ് അതിവ്യാപന സമയത്ത് അദ്ദേഹത്തിന്റെ നിസ്തുലമായ പ്രവർത്തനം നമുക്ക് മാതൃകയാണ്. ഞാൻ അത്ഭുതത്തോടെ കൂടി ജവാദിനെ നോക്കി കണ്ടിട്ടുണ്ട്.മാത്രമല്ല കൊറോണ കൊടുമ്പിരി കൊണ്ട് രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയപ്പോൾ ബോംബെയിൽ നിന്ന് മരുന്നു എത്തുന്നതിന് വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അഭ്യർത്ഥനയിൽ അതിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്യുകയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ട് ബോംബെയിൽ നിന്ന് മരുന്ന് എത്തിച്ചു ജവാദിനു കൊടുക്കാൻ നമുക്ക് സാധിച്ചു. ജവാദിന്റെ വിയോഗം നമുക്ക് വല്ലാത്ത നഷ്ടമാണ്. ജവാദിന്റെ നല്ല മാതൃകകൾ നമുക്ക് മുറുകെ പിടിക്കാനും അദ്ദേഹത്തിന്റെ പരലോക വിജയത്തിന് പ്രാർത്ഥിക്കാനും മാത്രമേ ഇനി നമുക്ക് ചെയ്യാനാകൂ. സർവ്വശക്തൻ അദ്ദേഹത്തിന് പരലോക വിജയം നൽകി അനുഗ്രഹിക്കട്ടെ. കുടുംബത്തിന് ക്ഷമ നൽകി അനുഗ്രഹിക്കട്ടെ.

പ്രാർത്ഥനകൾ...

നിറമിഴികളോടെ;

ടി.വി.ഇബ്രാഹിം എംഎൽഎ


മാരക രോഗികൾക്ക് മാതൃകയായ ജവാദ് ഇനി ജീവിക്കുക

പ്രിയപ്പെട്ടവരുടെ ഓർമകളിൽ

മാരകമായ അസുഖത്തിന്റെ വാഹകനായിട്ടുപോലും തന്റെ...

Posted by T V Ibrahim MLA on Thursday, September 2, 2021

Similar Posts