Kerala
ജാമ്യം റദ്ദാക്കിയതിനെതിരെ താഹാ ഫസൽ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Kerala

ജാമ്യം റദ്ദാക്കിയതിനെതിരെ താഹാ ഫസൽ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Web Desk
|
26 Aug 2021 2:10 AM GMT

കേസിലെ മറ്റൊരു പ്രതിയായ അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ നൽകിയ ഹരജിയിലും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും

പന്തീരങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ താഹാ ഫസൽ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ മറ്റൊരു പ്രതിയായ അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ നൽകിയ ഹരജിയിലും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും.

പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്ന തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു യു.എ.പി.എ നിയമപ്രകാരമുള്ള കേസിൽ വിചാരണക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ ഈ കണ്ടെത്തൽ തെറ്റാണെന്ന് ഹൈകോടതി വിധിച്ചെങ്കിലും പ്രായം മുൻനിർത്തി അലന്‍റെ ജാമ്യം ഹൈകോടതി റദ്ദാക്കിയിരുന്നില്ല .പുസ്തകങ്ങളും ലഘുലേഖകളും കൈവശം വച്ചു എന്നതിനപ്പുറം മതിയായ തെളിവുകൾ ഇല്ലാതെയാണ് യു.എ.പി.എ ചുമത്തിയത് എന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകിയ വിചാരണക്കോടതി ഉത്തരവ് ശരിവയ്ക്കണമെന്നുമാണ് താഹാ ഫസലിന്‍റെ ആവശ്യം.

Similar Posts