Kerala
മകന്‍റെ രണ്ടാം ജന്‍മമെന്ന് താഹയുടെ മാതാവ് ജമീല
Kerala

മകന്‍റെ രണ്ടാം ജന്‍മമെന്ന് താഹയുടെ മാതാവ് ജമീല

Web Desk
|
28 Oct 2021 6:51 AM GMT

പാർട്ടി എന്ന നിലക്കുള്ള പിന്തുണ സി.പി.എമ്മിൽ നിന്ന് ലഭിച്ചില്ലെന്നും അമ്മ പറഞ്ഞു

സുപ്രിം കോടതി ജാമ്യം അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് താഹ ഫസലിന്‍റെ അമ്മ ജമീല. മകന്‍റെ രണ്ടാം ജൻമമാണ് ഇത്. പാർട്ടി എന്ന നിലക്കുള്ള പിന്തുണ സി.പി.എമ്മിൽ നിന്ന് ലഭിച്ചില്ലെന്നും അമ്മ പറഞ്ഞു.

''ഒരു പാട് സന്തോഷായി മക്കളെ..എന്‍റെ മോന്‍റെ രണ്ടാമത്തെ ജന്‍മം പോലെയാണിത്. സുപ്രിം കോടതിയില്‍ നിന്നാണല്ലോ ജാമ്യം ലഭിച്ചത്. ഇപ്പോ സമാധാനമായി. കഴിഞ്ഞ മാര്‍ച്ചില്‍ താഹയെ കാണാന്‍ പോയിരുന്നെങ്കിലും കാണാന്‍ സാധിച്ചിരുന്നില്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ ഫോണ്‍ ചെയ്യാറുണ്ട്. കഴിഞ്ഞ പ്രാവശ്യം ജാമ്യം കിട്ടിയപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് വന്നത്. ബാക്കി നടപടികളെക്കുറിച്ചൊന്നും എനിക്ക് പറയാന്‍ അറിയില്ല. ജാമ്യം കിട്ടുമെന്ന് താഹക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. അലന്‍ വിളിച്ചപ്പോഴാണ് മോന് ജാമ്യം ലഭിച്ച കാര്യം അറിയുന്നത്. പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചില്ലെങ്കിലും നാട്ടുകാരുടെ നല്ല സപ്പോര്‍ട്ടുണ്ടായിരുന്നു'' ജമീല പറഞ്ഞു.

താഹയുടെ പഠനം മുടങ്ങിയത് വലിയൊരു പ്രശ്നം തന്നെയാണെന്ന് സഹോദരന്‍ ഇജാസ് പറഞ്ഞു. ജയിലില്‍ പഠിക്കാന്‍ എത്ര സൌകര്യങ്ങളുണ്ടെന്നു പറഞ്ഞാലും അതിനു തടസങ്ങളുണ്ട്. എം.എ റൂറല്‍ ഡവലപ്മെന്‍റില്‍ ഇഗ്നോയുടെ കോഴ്സ് ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒരുപാടു പേര്‍ ഒറ്റപ്പെടുത്തിയ സമയത്തും അതിനെക്കാള്‍ കൂടുതല്‍ കൂടെ നിന്നിട്ടുണ്ടെന്നും ഇജാസ് പറഞ്ഞു. താഹാ ഫസലിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അലൻ ഷുഐബ് പറഞ്ഞു. സുഹൃത്ത് ഒപ്പമില്ലാതിരുന്നതിൽ സങ്കടത്തിലായിരുന്നു. ഒരുപാട് പേർക്കുള്ള മറുപടിയാണ് താഹയുടെ ജാമ്യമെന്നും അലൻ മീഡിയവണിനോട് പറഞ്ഞു.



Similar Posts