മുല്ലപ്പെരിയാറിൽ രാത്രി ഷട്ടറുകൾ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ തമിഴ്നാട്; ഇന്നലെ തുറന്നത് 4 ഷട്ടറുകൾ
|നാല് ഷട്ടറുകളാണ് രാത്രി 10 മണിക്ക് ശേഷം തുറന്നത്
മുല്ലപ്പെരിയാറിൽ രാത്രി ഷട്ടറുകൾ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ തമിഴ്നാട് ഇന്നലെ രാത്രിയും ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകളാണ് രാത്രി 10 മണിക്ക് ശേഷം തുറന്നത്. ജലനിരപ്പ് ക്രമീകരിച്ചതോടെ പുലർച്ചെ കൂടുതൽ ഷട്ടറുകൾ അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്ന നിലയിലുള്ളത്.
ജലനിരപ്പ് 142 അടിയായി തന്നെ ക്രമീകരിക്കാനുള്ള ശ്രമമാണ് തമിഴ്നാട് ഇപ്പോഴും തുടരുന്നത്. പുതിയ ഡാം വേണമെന്ന ആവശ്യവുമായി ഡീൻ കുര്യാക്കോസ് എം.പി ഇന്ന് ഉപവാസ സമരം നടത്തും. രാവിലെ 10 ന് ചെറുതോണിയിലാണ് ഉപവാസ സമരം ആരംഭിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് ചെറുതോണിയിലെത്തും.
വ്യാഴാഴ്ചയും മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നിരുന്നു. പുലർച്ചെ രണ്ടരയ്ക്കും മൂന്നരക്കുമായാണ് 8 ഷട്ടറുകൾ തുറന്നത്. അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്ററും ബാക്കിയുള്ളവ 30 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളിൽ വീടുകളിൽ വെള്ളം കയറിയിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.