Kerala
Tamil Nadu RTO released Robin Bus in custody
Kerala

തമിഴ്‌നാട് ആർ.ടി.ഒ കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടു നൽകി

Web Desk
|
21 Nov 2023 10:45 AM GMT

പെർമിറ്റ്‌ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്

പാലക്കാട്: തമിഴ്‌നാട് ആർ.ടി.ഒ കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടു നൽകി. പെർമിറ്റ്‌ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്. പെർമിറ്റ് ലംഘിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ ഗാന്ധിപുരം ആർ.ടി.ഒ ബസ് പിടിച്ചെടുത്തത്.

ഇന്നലെ വൈകീട്ട് ബസ് വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ബസുടമ റോബിൻ ഗിരീഷ് എം.വി.ഡിക്ക് കത്ത് നൽകിയിരുന്നു. പതിനായിരം രൂപയാണ് പെർമിറ്റ് ലംഘനത്തിന് പിഴയായി നൽകിയത്. ബസിന്റെ പെർമിറ്റ് അനുസരിച്ച് പുറപ്പെടുന്ന സ്ഥലമുതൽ എത്തിച്ചേരുന്ന സ്ഥലം വരെ മറ്റാരെയും ഇറക്കാനോ കയറ്റാനോ പാടില്ലെന്നതാണ്.

എന്നാൽ കഴിഞ്ഞ ഞായറാഴ്ച കോയമ്പത്തുരിൽ സർവീസ് നടത്തുന്ന സമയത്ത് ഒരു യാത്രികൻ നിയമം ലംഘിച്ച് ഒരു സ്ഥലത്ത് ഇറങ്ങിയെന്ന് ചൂണ്ടികാട്ടിയാണ് തമിഴ്‌നാട് എം.വി.ഡി ബസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകീട്ടോടെ സർവീസ് പുനരാരംഭിക്കുമെന്ന് റോബിൻ വർഗീസ് പറഞ്ഞു.

Similar Posts