മുല്ലപെരിയാർ അണക്കെട്ടിൽ വിള്ളലുകൾ ഇല്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയില്‍
|അണക്കെട്ടിന്‍റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ല എന്ന കേരളത്തിന്‍റെ വാദം തെറ്റാണ് എന്നും തമിഴ്നാട്
മുല്ലപെരിയാർ അണക്കെട്ടിൽ വിള്ളലുകൾ ഉണ്ടായിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സുപ്രീം കോടതിയിൽ തമിഴ്നാട് സർക്കാർ പുതിയ മറുപടിസത്യവാങ്മൂലം ഫയൽ ചെയ്തു. ചെറിയ ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിന്‍റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ല എന്ന കേരളത്തിന്‍റെ വാദം തെറ്റാണ് എന്നും തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണം എന്നും തമിഴ്നാട് പറഞ്ഞു.
തിങ്കളാഴ്ച മുല്ലപ്പെരിയാർ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് പുതിയ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. നേരത്തെ ഹരജിക്കാരൻ ജോ ജോസഫ് മുല്ലപ്പെരിയാറിൽ വിള്ളലുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഭൂചലനമാണ് ഇതിന് കാരണം എന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദം തെറ്റാണ് എന്നാണ് തമിഴ്‌നാട് മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നത്.
summary:Tamil Nadu government has told the Supreme Court that there were no cracks in the Mullaperiyar dam. The Tamil Nadu government has filed a fresh reply affidavit in the Supreme Court. There were no cracks in the dam due to small earthquakes. He told the Tamil Nadu Supreme Court that Kerala's claim that the final rule curve of the dam was not ready was wrong. Tamil Nadu said the maximum water level in the dam should be allowed to rise to 142 feet.