മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്നു; പാലക്കാട് തിരുനെല്ലായ് പാലം നാട്ടുകാർ ഉപരോധിച്ചു
|ഡാം തുറന്നതോടെ ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു കൂടാതെ യാക്കരപ്പുഴയിലേക്കും കൂടുതൽ വെള്ളമെത്തി. ചിറ്റൂരിലും സമീപ പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രദേശിക ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മുന്നറിയിപ്പില്ലാതെ തമിഴ്‌നാട്, ആളിയാർ ഡാം തുറന്നതിൽ പ്രതിഷേധിച്ച് പാലക്കാട് തിരുനെല്ലായിയിൽ ഉപരോധ സമരം. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പാലം ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി.
ആളിയാർ ഡാമിലെ വെള്ളം ഒഴിക്കിവിടുന്നതിന്റെ അളവ് തമിഴ്‌നാട് കുറച്ചു. സെക്കന്റിൽ 2500 ക്യുഫെക്സ് വെള്ളമാണ് നിലവിൽ ഒഴിക്കിവിടുന്നത്. നേരത്തെ ഇത് സെക്കന്റിൽ 6000 ആയിരുന്നു
തമിഴ്‌നാട് ജവസേചന വകുപ്പ് ഡാം തുറക്കുന്ന വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ അത് കൃത്യമായി താഴെ തട്ടിലേക്ക് എത്തുകയോ മാധ്യമങ്ങൾക്ക് വിവരം നൽകുകയോ ചെയ്തില്ല. രാവിലെ വെള്ളം അധികമായി ഒഴുകിവന്നപ്പോൾ മാത്രമാണ് നാട്ടുകാർ ഡാം തുറന്നവിവരം അറിയുന്നത്.
ഡാം തുറന്നതോടെ ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു. കൂടാതെ യാക്കരപ്പുഴയിലേക്കും കൂടുതൽ വെള്ളമെത്തി. ഭാരതപുഴയിലും ജലനിരപ്പ് ഉയർന്നു. ചിറ്റൂരിലും സമീപ പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രദേശിക ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ആളിയാർ ഡാമിലെ വെള്ളം ഒഴിക്കിവിടുന്നതിന്റെ അളവ് തമിഴ്‌നാട് കുറച്ചു. സെക്കന്റിൽ 2500 ക്യുഫെക്സ് വെള്ളമാണ് നിലവിൽ ഒഴിക്കിവിടുന്നത്. നേരത്തെ ഇത് സെക്കന്റിൽ 6000 ആയിരുന്നു.