Kerala
Kerala
താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു
|18 May 2022 12:18 PM GMT
കനത്ത മഴയ്ക്കിടെയായിരുന്നു അപകടം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. സംഭവത്തെ തുടർന്ന് ചുരത്തിൽ വാഹന ഗതാഗതം തടസപ്പെട്ടു.
ഇന്നു വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. വയനാട്ടുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ടാങ്കർ ലോറി. കനത്ത മഴയ്ക്കിടെയായിരുന്നു ലോറി മറിഞ്ഞത്.
അടിവാരത്തുനിന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ചുരത്തിൽ ഇപ്പോൾ വലിയ ഗതാഗതക്കുരുക്കാണ് നേരിടുന്നത്. വാഹനം റോഡിൽനിന്ന് മാറ്റിയാലേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ.
Summary: Tanker lorry overturns at Thamarassery pass