Kerala
Tanur boat tragedy, Parappanangadi Court, താനൂര്‍ ബോട്ട് അപകടം, പരപ്പനങ്ങാടി
Kerala

താനൂര്‍ ബോട്ട് അപകടം: ബോട്ടുടമ നാസറിനെ കോടതി റിമാൻഡ് ചെയ്തു.

Web Desk
|
9 May 2023 12:58 PM GMT

നാസറിനെ തിരൂർ സബ് ജയിലിലേക്ക് മാറ്റി

മലപ്പുറം: താനൂരിൽ അപകടത്തിന് കാരണമായ ബോട്ടിന്‍റെ ഉടമ നാസറിനെ കോടതി റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. നാസറിനെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. പ്രതിക്ക് നേരെ കോടതിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.

നാസറിനെതിരെ പൊലീസ് നേരത്തെ കൊലപാതക കുറ്റം ചുമത്തിയിരുന്നു. കേസിൽ രണ്ടിലധികം പേർ പേർ പിടിയിലാകാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇന്നലെ കോഴിക്കോട് വെച്ചാണ് ബോട്ടുടമ നാസറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. അപകടം നടന്ന ശേഷം ഒളിവിൽ പോയ പ്രതിക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് കോഴിക്കോട് വെച്ച് പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ കൊലക്കുറ്റം വരുന്ന ഐ.പി.സി 302 അടക്കം ഗുരുതരവകുപ്പുകൾ ചുമത്തി. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എസ്.പി പറഞ്ഞു.

അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്ന ജീവനക്കാർക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. ഒളിവിൽ ആണെന്ന നിഗമനത്തിലാണ് പൊലീസ്.

Similar Posts