Kerala
Tanur accident

താനൂര്‍ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങള്‍

Kerala

താനൂര്‍ ബോട്ടപകടം; ബോട്ട് സർവീസിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

Web Desk
|
8 May 2023 1:05 AM GMT

പരിധിയിലധികം ആളുകളെ കയറ്റിയാണ് സർവീസ് നടത്തിയിരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം

മലപ്പുറം: താനൂരിനെ നടുക്കിയ ബോട്ടപകടത്തിൽ ബോട്ട് സർവീസിനെതിരെ ഉയരുന്നത് ഗുരതര ആരോപണങ്ങൾ. സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് സർവീസ് നടത്തിയതെന്ന് നാട്ടുകാർ. പരിധിയിലധികം ആളുകളെ കയറ്റിയാണ് സർവീസ് നടത്തിയിരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.


നാടിനെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ടപകടത്തിന് പിന്നാലെയാണ് ബോട്ട് സർവീസിനെതിരെ ആരോപണമുയരുന്നത്. അപകടത്തിന് ദിവസങ്ങൾക്കു മുൻപാണ് പൂരപപ്പുഴ പ്രദേശത്ത് ബോട്ട് സർവീസ് ആരംഭിച്ചത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ബോട്ട് സർവീസ് ലൈഫ് ജാക്കറ്റ് പോലുള്ള അടിസ്ഥാന സുരക്ഷാ മുൻകരുതലുകളിൽ അടക്കം വീഴ്ച വരുത്തിയിരുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നു.



വൈകിട്ട് ആറു മണി വരെയാണ് ബോട്ട് സർവീസിന് അനുമതിയുള്ളത്. അപകടം നടന്ന ദിവസം ആറു മണിക്ക് ശേഷവും സർവീസ് തുടർന്നു. ബോട്ടിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാർക്കും ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ല. കുട്ടികളെ ഉൾപ്പെടെ കയറ്റി സർവീസ് നടത്തുമ്പോൾ ലൈഫ് ജാക്കറ്റ് ഉറപ്പാക്കണമെന്നാണ് നിയമം. അപകടത്തിൽപ്പെട്ട അറ്റ്ലാന്‍റ ബോട്ടിന് ലൈസൻസ് ഉണ്ടായിരുന്നില്ല. നിയമങ്ങൾ കാറ്റിൽപറത്തിയുള്ള ഇത്തരം സർവീസുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകേണ്ട ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.



Similar Posts