Kerala
Tanur boat accident; The Human Rights Commission filed a case
Kerala

താനൂര്‍ ബോട്ടപകടം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Web Desk
|
8 May 2023 10:47 AM GMT

ബോട്ടപകടത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

മലപ്പുറം: താനൂരിലെ ബോട്ടപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം താനൂർ ബോട്ടപകടത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്നും പരപ്പനങ്ങാടിയിലെ ഖബർസ്ഥാൻ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.

താനൂരിലെ ബോട്ടപകടമുണ്ടാകാൻ കാരണം നിയമലംഘനമാണെങ്കിൽ നടപടിയുണ്ടാകുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.താനൂർ ബോട്ടപകടത്തിൽ മിസ്സിങ്ങ് പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫയർഫോഴ്‌സ് മേധാവി ബി.സന്ധ്യ വ്യക്തമാക്കി. ഫയർഫോഴ്‌സിൻറെ അഞ്ച് ടീമുകൾ സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ് . പുഴയുടെ അടിയിൽ ചെളി അടിഞ്ഞിരിക്കുന്നതിനാൽ തെരച്ചിൽ ദുഷ്‌കരമാണെന്നും സന്ധ്യ പറഞ്ഞു.

Similar Posts