Kerala
Tanur Government College,Tanur Gov.College,college students,താനൂര്‍ ഗവ.കോളജ്,അവഗണകള്‍ക്ക് നടുവില്‍ താനൂര്‍ ഗവ.കോളജ്,കടമുറികള്‍ക്ക് മുകളില്‍ ക്ലാസ്
Kerala

'കോഴിക്കടയുടെ മുകളിൽ ക്ലാസ്, ദുർഗന്ധം സഹിച്ച് പഠനം'; അവഗണനയുടെ നടുവിൽ താനൂർ ഗവ. കോളേജ്

Web Desk
|
6 Oct 2023 3:38 AM GMT

ഐ.ടി.ഐയുടെ കെട്ടിടത്തിൽ വാടകക്കാണ് കോളേജ് പ്രവർത്തിക്കുന്നത്

മലപ്പുറം: അവഗണനയുടെ നടുവിലാണ് താനൂർ ഗവൺമെന്റ് കോളേജും വിദ്യാർഥികളും. കോളേജിന് സ്ഥിരം കെട്ടിടമില്ല. കട മുറികൾക്ക് മുകളിലാണ് പല ക്ലാസ് മുറികളും പ്രവർത്തിക്കുന്നത്. കാമ്പസ് ജീവിതം സ്വപ്നം കണ്ട് വന്ന വിദ്യാര്‍ഥികൾ കോഴിക്കടയുടെ മുകളിലുള്ള ക്ലാസ് മുറിയിൽ ദുർഗന്ധം സഹിച്ചാണ് ഇരിക്കുന്നത്. വിചാരിച്ച കാമ്പസല്ല ഇവിടെയുള്ളതെന്നും ട്യൂഷൻ സെന്ററുകൾ ഇതിനേക്കാളും അടിപൊളിയാണെന്ന് വിദ്യാർഥികൾ പറയുന്നു. പലപ്പോഴും കോഴിക്കടയുടെ മുകളിലുള്ള മുറികളിലാണ് ക്ലാസുകൾ നടക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു.

ഐ.ടി.ഐയുടെ കെട്ടിടത്തിൽ വാടകക്കാണ് കോളേജ് പ്രവർത്തിക്കുന്നത്. തികയാത്ത ക്ലാസ് മുറികൾ കടമുറികൾക്ക് മുകളിലും. ഉമ്മൻചാണ്ടി സർക്കാറിന്റെ അവസാന കാലത്താണ് കോളേജ് ആരംഭിച്ചത്. കോളേജ് കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അഞ്ചു ബിരുദ വിഷയങ്ങളും എം.എ ഇന്റട്രറ്റഡ് മലയാളവും ഉണ്ട്. 560 വിദ്യാർഥികളും 19 സ്ഥിരം അധ്യാപകരും കോളേജിലുണ്ട്.


Similar Posts