Kerala
![viral video,vadakara,തെങ്ങില്‍ കയറി അധ്യാപകന്,ലിനീഷ്,മണിയൂര്‍ സ്കൂള്‍,വൈറല്‍ വീഡിയോ viral video,vadakara,തെങ്ങില്‍ കയറി അധ്യാപകന്,ലിനീഷ്,മണിയൂര്‍ സ്കൂള്‍,വൈറല്‍ വീഡിയോ](https://www.mediaoneonline.com/h-upload/2024/06/16/1429749-vadara.webp)
Kerala
കുട്ടികളുടെ സേഫ്റ്റിയാണ് മുഖ്യം! സ്കൂളിൽ തേങ്ങ ഇടാൻ ആളെ കിട്ടിയില്ല, തെങ്ങിൽ കയറി തേങ്ങയിട്ട് മാഷ് !
![](/images/authorplaceholder.jpg?type=1&v=2)
16 Jun 2024 3:35 AM GMT
ലിനീഷ് തെങ്ങിൽകയറുന്ന വീഡിയോ സോഷ്യൽമീഡിയയിലും വൈറലായി
വടകര: സ്കൂൾ കോമ്പൗണ്ടിലെ തെങ്ങിലെ തേങ്ങ ഇടാൻ ആളെ കിട്ടാതെ വന്നാൽ എന്ത് ചെയ്യും? കുട്ടികളുടെ തലയിൽ തേങ്ങയും ഓലയും വീഴാറായി നിൽക്കുന്നത് കണ്ടുനിൽക്കാൻ അധ്യാപകനായ ലിനീഷിന് സാധിച്ചില്ല. കുട്ടികളുടെ സുരക്ഷയോർത്ത് ഒടുവിൽ ലിനീഷ് തന്നെ തെങ്ങിൽ കയറി തേങ്ങയു ഓലയുമെല്ലാം താഴേക്കിട്ടു.
കോഴിക്കോട് ജില്ലയിലെ മണിയൂർ പഞ്ചായത്തിലെ മണിയൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽലാണ് അധ്യാപകൻ തെങ്ങിൽ കയറി തേങ്ങ പറിച്ചത്. പേരാമ്പ്ര സ്വദേശിയായും സോഷ്യൽ സയൻസ് അധ്യാപകനായ ലിനീഷ് തെങ്ങിൽകയറുന്ന വീഡിയോ സോഷ്യൽമീഡിയയിലും വൈറലായി. ആ വീഡിയോ കാണാം.