Kerala
Teachers in Thiruvananthapuram Law College under SFI blockade

Teachers in Thiruvananthapuram Law College under SFI blockade

Kerala

എസ്എഫ്‌ഐക്കെതിരെ ഏകപക്ഷീയ നടപടിയെടുത്തെന്ന് ആരോപണം; തിരുവനന്തപുരം ലോ കോളജിൽ അധ്യാപകരെ ഉപരോധിക്കുന്നു

Web Desk
|
16 March 2023 5:21 PM GMT

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷമുണ്ടായതിനെ തുടർന്ന് 24 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്തിരുന്നു

തിരുവനന്തപുരം ലോ കോളജിൽ അധ്യാപകരെ എസ്എഫ്‌ഐ ഉപരോധിക്കുന്നു. സംഘടനാ പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തെന്ന് ആരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷമുണ്ടായിരുന്നു. നാലു വിദ്യാർഥികൾക്ക് പരിക്കേറ്റതിനെ തുടർന്ന് പ്രിൻസിപ്പാളിന് പരാതി ലഭിച്ചു. ഇതേ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് 24 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായ സസ്‌പെൻഡ് ചെയ്തു. ഈ നടപടി ഏകപക്ഷീയമാണെന്നും പിൻവലിക്കണമെന്നുമാണ് എസ്എഫ്‌ഐ നേതാക്കൾ ആരോപിക്കുന്നത്. അതുവരെ ഉപരോധം തുടരുമെന്നും എസ്എഫ്‌ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറി ഫഹദ് പറഞ്ഞു. പെൺകുട്ടികളെ അടക്കം ആക്രമിച്ച കെ.എസ്.യു പ്രവർത്തകർക്കെതിരെ നടപടി എടുക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

എസ്എഫ്‌ഐ ഉപരോധത്തെ തുടർന്ന് പൊലീസ് ലോ കോളേജിൽ എത്തി. എസ്എഫ്‌ഐ പ്രതിനിധികളുമായും പ്രിൻസിപ്പലുമായും പൊലീസ് ചർച്ച നടത്തുകയാണ്. വൈകുന്നേരം നാലുമണിക്കാണ് ഉപരോധം ആരംഭിച്ചത്. വൈകീട്ട് നടന്ന സ്റ്റാഫ് മീറ്റിംഗിലാണ് നടപടി സ്വീകരിച്ചത്. കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചവർക്കെതിരെയാണ് നടപടിയെടുത്തതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


Teachers in Thiruvananthapuram Law College under SFI blockade

Similar Posts