Kerala
അധ്യാപകരുടെ പ്രസവാവധി തട്ടിപ്പ്; സർക്കാരിന് നഷ്ടം കോടികൾ
Kerala

അധ്യാപകരുടെ പ്രസവാവധി തട്ടിപ്പ്; സർക്കാരിന് നഷ്ടം കോടികൾ

Web Desk
|
11 Feb 2023 1:31 AM GMT

വിവരാവകാശരേഖകൾ മീഡിയവണ്ണിന്

കോഴിക്കോട്: പ്രസവാവധിയുടെ മറവിലെ തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമായത് കോടികള്‍‍. അധ്യാപികമാര്‍ തരപ്പെടുത്തുന്ന രണ്ട് മാസത്തെ അധിക അവധിയാണ് സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. മുപ്പത് വർഷത്തോളമായി സ്കൂളുകളിൽ തട്ടിപ്പ് വ്യാപകമാണെന്നും മീഡിയ വണ്‍ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി

അധ്യാപികമാര്‍ അനര്‍ഹമായി നേടിയ അവധിക്കാലത്തെ ശമ്പളം, അലവന്‍സുകള്‍, ഈ കാലയളവിലെ താല്‍ക്കാലിക അധ്യാപര്‍ക്കുള്ള വേതനം തുടങ്ങി തിട്ടപ്പെടുത്താനാവാത്തത്ര രൂപയുടെ നഷ്ടമാണ് അധ്യാപികമാര്‍ സര്‍ക്കാരിനുണ്ടാക്കുന്നത്. വിവരാവകാശ രേഖകള്‍ പ്രകാരം മുപ്പത് കൊല്ലത്തോളമായി ഈ തട്ടിപ്പ് നടക്കുന്നുണ്ട്. 30 കൊല്ലത്തെ തട്ടിപ്പുകാരെ പിടികൂടിയാല്‍ മാത്രം സര്‍ക്കാരിന് 500 കോടിയോളം രൂപ തിരിച്ചുപിടിക്കാനാകുമെന്നാണ് വിലയിരുത്തല്‍

വേനലവധിക്കാലത്തും അതിനു തൊട്ടുമുമ്പും പ്രസവിക്കുന്ന അധ്യാപകര്‍ മധ്യവേനലവധി ഉള്‍പ്പെടാത്ത രീതിയില്‍ പ്രസവാവധി തരപ്പെടുത്തുന്നതാണ് പ്രസവാവധി തട്ടിപ്പ്.... പ്രസവ തീയതി ഉള്‍പ്പെടെ തുടര്‍ച്ചയായി 180 ദിവസം അവധി എന്നതാണ് പ്രസവാവധിച്ചട്ടം.

സംസ്ഥാനത്തെ എത്ര അധ്യാപകര്‍ ഇതുവരെ പ്രസവാവധി തട്ടിപ്പ് നടത്തി എന്നതില്‍ സര്‍ക്കാരിന്റെ കയ്യില്‍ കൃത്യമായ കണക്കില്ല... അത് കണ്ടെത്തിയാലേ തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും വ്യക്തമാകൂ.

Related Tags :
Similar Posts