![kasergod 10 years old girl rape case kasergod 10 years old girl rape case](https://www.mediaoneonline.com/h-upload/2024/05/25/1425162-kasercode.webp)
പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി സലീമി
പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
![](/images/authorplaceholder.jpg?type=1&v=2)
ആന്ധ്രപ്രദേശ് കുർണ്ണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
കാസർകോഡ്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണ്ണകമൽ കവർന്ന കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കർണ്ണാടക കുടക് നാപോക് സ്വദേശിയായ സലീമി (35)നെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽ പിടിയിലായ പ്രതിയെ പൊലീസ് വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആന്ധ്രപ്രദേശ് കുർണ്ണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അന്വേഷണ സംഘം കുടക് സ്വദേശിയായ സലിമിനെ പിടികൂടിയത്. ഈ മാസം 15ന് പുലർച്ചെയാണ് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു സ്വർണാഭരണം തട്ടിയെടുത്തത്. തുടർന്ന് ഒളിവിൽ പോയ പ്രതി ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇത് കാരണം പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രയാസപ്പെട്ടു. ആന്ധ്രയിൽ നിന്നും പ്രതി മറ്റൊരാളുടെ ഫോണിൻ നിന്നും ഭാര്യയെ വിളിച്ചതാണ് കേസിൽ വഴിത്തിരിവായത്. ഇതോടെ ലൊക്കേഷൻ മനസ്സിലാക്കിയ പൊലീസ് ആന്ധ്രയിലെത്തി പ്രതിയെ പിടി കൂടുകയായിരുന്നു. ഡി.ഐ ജി തോംസൺ ജോസിൻ്റെയും ജില്ലാ പൊലീസ് മേധാവി പി ബിജോയിയുടെയും മേൽനോട്ടത്തിൽ മൂന്ന് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 32 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.