ടെസ്റ്റ് ചെയ്യുന്ന നൂറില്‍ 25 പേര്‍ക്കും കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 കടന്ന് കേരളം
|കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച 1,38,190 സാമ്പിളുകളില്‍ നിന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇത്രയും ഉയരുന്നതായി കണ്ടെത്തിയത്.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നു. ഇന്നത്തെ കണക്കുകള്‍ പ്രകാരം 25.34 ആണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് ടെസ്റ്റ് ചെയ്യുന്ന 100 പേരില്‍ 25ന് മുകളില്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് ചുരുക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച 1,38,190 സാമ്പിളുകളില്‍ നിന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇത്രയും ഉയരുന്നതായി കണ്ടെത്തിയത്.
ബുധനാഴ്ച കേരളത്തിൽ 35013 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 41 മരണം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. 15,505 പേര് ഇന്ന് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,66,646; ആകെ രോഗമുക്തി നേടിയവര്‍ 12,23,185 എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.