Kerala
calicut medical college
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്

Web Desk
|
16 May 2024 12:26 PM GMT

മൂന്നിയൂര്‍ സ്വദേശികളായ നാല് കുട്ടികളുടെ പരിശോധന ഫലമാണ് പുറത്ത് വന്നത്

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മൂന്നിയൂര്‍ സ്വദേശികളായ നാല് കുട്ടികളുടെ പരിശോധന ഫലമാണ് പുറത്ത് വന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരിശോധന നടന്നത്.

അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. മൂന്നിയൂരിലെ പുഴയില്‍ നിന്നാണ് രോഗ ബാധയേറ്റതെന്നാണ് സംശയം. പുഴയില്‍ കുട്ടിയുടെ കൂടെ കുളിച്ചിരുന്ന നാല് പേര്‍ ഇന്നലെ മുതല്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കൂടാതെ കുട്ടി കുളിച്ച ദിവസം ആ പുഴയില്‍ കുളിച്ച പത്ത് പേര്‍ കൂടെ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ജാഗ്രത മുന്നില്‍ കണ്ടാണ് ഇവരെ നിരീക്ഷണത്തില്‍ വെച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് മൂന്നിയൂരിലെ പുഴയില്‍ കുളിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Similar Posts