കേരളഗാനം എന്നത് വിഘടനവാദ ആശയം, സച്ചിദാനന്ദന്റെ കെണിയിൽ ശ്രീകുമാരൻ തമ്പി വീഴരുതായിരുന്നു: ടി.ജി മോഹൻദാസ്
|അടുത്തത് കേരളപതാക എന്ന ആശയമായിരിക്കും. ചിത്രകാരൻമാർ സൂക്ഷിക്കണമെന്നും ടി.ജി മോഹൻദാസ് എക്സിൽ കുറിച്ചു.
കോഴിക്കോട്: കേരളഗാനം എന്നത് ഒരു വിഘടനവാദ ആശയമാണെന്ന് ബിജെപി നേതാവ് ടി.ജി മോഹൻദാസ്. സച്ചിദാനന്ദൻ എന്ന കുറുക്കന്റെ കെണിയിൽ ശ്രീകുമാരൻ തമ്പി വീഴരുതായിരുന്നു. അടുത്തത് കേരളപതാക എന്ന ആശയമായിരിക്കും. ചിത്രകാരൻമാർ സൂക്ഷിക്കണമെന്നും ടി.ജി മോഹൻദാസ് എക്സിൽ കുറിച്ചു.
സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് കേരള സാഹിത്യ അക്കാദമി അപമാനിച്ചുവെന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ ആരോപണം. ഗാനമെഴുതി നൽകിയ ശേഷം അക്കാദമിയിൽനിന്ന് ഒരു അറിയിപ്പും ലഭിച്ചില്ല. അക്കാദമി ചെയർമാൻ സച്ചിദാനന്ദനും സെക്രട്ടറി അബൂബക്കറുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടത്. ഗാനം എഴുതി നൽകിയെങ്കിലും പിന്നീട് മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് കേരളഗാനം ക്ഷണിക്കുന്നുവെന്ന് ചാനലുകളിൽ പരസ്യം നൽകി. 3000ൽ അധികം പാട്ടെഴുതിയ താൻ ഒരു ഗദ്യകവിക്ക് മുന്നിൽ അപമാനിതനായെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളഗാനം എന്നത് ഒരു വിഘടനവാദ ആശയമാണ്. സച്ചിദാനന്ദൻ എന്ന കുറുക്കൻ്റെ കെണിയിൽ ശ്രീകുമാരൻ തമ്പി വീഴരുതായിരുന്നു..
— TG Mohandas (@mohandastg) February 4, 2024
അടുത്തത് കേരളപതാക എന്ന ആശയമായിരിക്കും. ചിത്രകാരൻമാർ സൂക്ഷിക്കുക..