Kerala
52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
Kerala

52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

Web Desk
|
31 July 2022 2:29 AM GMT

അർധരാത്രിയോടെ ചാകരക്കോള് തേടി മത്സ്യത്തൊഴിലാളികൾ കടലിൽ പോകും

52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. അർധരാത്രിയോടെ ചാകരക്കോള് തേടി മത്സ്യത്തൊഴിലാളികൾ കടലിൽ പോകും. വള്ളങ്ങളും ബോട്ടുകളും എല്ലാം അറ്റകുറ്റപണി പൂർത്തിയാക്കി കടലിലിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് തൊഴിലാളികൾ. കിളി, കരിക്കാടി, കടൽബ്രാൽ, മത്തി അടക്കമുള്ള മീൻ കൂടുതലായി കിട്ടുമെന്നാണ് പ്രതീക്ഷ. ചെറുമീനുകളെ പിടിക്കുന്നത് കർശന നിയന്ത്രണമുണ്ട്.

ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിലേക്ക് ഇറങ്ങാനൊരുങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. എന്നാൽ പ്രതികൂല കാലാവസ്ഥ തൊഴിലാളികൾക്ക് ആശങ്കയാകുന്നുണ്ട്. ഇത്തവണ ട്രോളിങ് നിരോധനത്തിന് മുമ്പേ മത്സ്യത്തൊഴിലാളികൾക്ക് വറുതിക്കാലം തുടങ്ങിയിരുന്നു. ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതോടെ തീരദേശ മേഖലയിലെ ദുരിതം ഇരട്ടിയായിരുന്നു.


Similar Posts